അശാസ്ത്രീയ മണ്ണെടുപ്പ്: ബ്ലോക്ക് പഞ്ചായത്ത്​ ഒാഫിസിന്​ സമീപത്തെ വൻമരം വീണു; സ്കൂൾ ബസ് രക്ഷപ്പെട്ടത് തലനാരിഴക്ക്

മൂവാറ്റുപുഴ: അശാസ്ത്രീയ മണ്ണെടുപ്പിനെത്തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ഒാഫിസിന് പിന്നിലെ വൻമരം മറിഞ്ഞു വീണു. വഴിവിളക്ക് തകർത്ത് കടപുഴകി വീണ മരത്തിനടിയിൽപെടാതെ സ്കൂൾ ബസ് തലനാരിഴക്ക് രക്ഷപ്പെട്ടു. സിവിൽ സ്റ്റേഷൻ -എ.കെ.ജി റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് തിരക്കേറിയ സിവിൽ സ്റ്റേഷൻ റോഡിന് കുറുകെ വൻമരം വീണത്. ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്ലാസ്റ്റിക് പൊടിക്കുന്ന യൂനിറ്റ് തുടങ്ങാൻ ദിവസങ്ങൾക്ക് മുമ്പ് അശാസ്ത്രീയമായി ഇവിടെനിന്ന് മണ്ണെടുത്തിരുന്നു. ഇതിനുസമീപം ജനവാസ കേന്ദ്രമാണ്. മണ്ണെടുത്തതോടെ മരം കടപുഴകാനുള്ള സാധ്യത ഏറെയാണന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തുവന്നെങ്കിലും അധികൃതർ ഗൗനിച്ചില്ല. എന്നാൽ, വ്യാഴാഴ്ച രാവിലെ മരം മറിഞ്ഞു വീഴുകയായിരുന്നു. ജനസാന്ദ്രതയേറിയ സ്ഥലത്ത് മരം വീണതോടെ ഇതുവഴി ഗതാഗതം സ്തംഭിച്ചു. വിദ്യാർഥികളടക്കം ബസ് കാത്തുനിൽക്കുന്ന സ്ഥലത്തിന് സമീപത്തേക്കാണ് മരം വീണത്. മരം വീണത് സ്കൂൾ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെയായതിനാൽ വൻദുരന്തമൊഴിവായി-. ഇനിയും നിരവധി മരങ്ങൾ ഇവിടെ അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട്. പലതും സമീപത്തെ വീടുകളിലേക്ക് വീഴാനാണ് സാധ്യത. അടിയന്തരമായി ഇത്തരം മരങ്ങൾ മുറിച്ച് ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.