പറവൂർ നഗരസഭയുടെ മതിൽ പൊളിച്ച് വസ്തു കൈ​േയറാൻ ശ്രമമെന്ന്

പറവൂർ: നഗരസഭയുടെ മൂന്നാം വാർഡായ പറവൂർ ചന്തയോട് ചേർന്ന സ്ഥലം സ്വകാര്യവ്യക്തി കൈേയറാൻ ശ്രമിക്കുന്നതായി പരാതി. മതിൽ ബുധനാഴ്ച രാത്രി അജ്ഞാതർ പൊളിച്ചുമാറ്റിയിരുന്നു. നഗരസഭയുടെ സ്ഥലത്തി​െൻറ പിറകിലെ സ്ഥലമുടമ ചേന്ദമംഗലം സ്വദേശി ചെമ്മാലിൽ ബിജുവി​െൻറ ഭാര്യ എൻ.എസ്. സുമയാണ് മതിൽ പൊളിച്ചതിന് പിന്നിലെന്ന് സംശയിക്കുന്നതായി നഗരസഭ സെക്രട്ടറി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നഗരസഭ വസ്തുവുമായി അതിർത്തി പങ്കിടുന്ന സുമയുടെ വസ്തുവിലേക്ക് വഴി വീതി കൂട്ടുന്നത് സംബന്ധിച്ച് നഗരസഭയും ഇവരും തമ്മിൽ പലവട്ടം തർക്കങ്ങളുണ്ടായിട്ടുള്ളതാണ്. നഗരസഭയുടെ ശുചിത്വ പരിപാലന പദ്ധതിയുടെ ഭാഗമായി ഇവിടെ ശൗചാലയങ്ങളുടെ നിർമാണം നടന്നു വരുകയാണ്. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡെന്നി തോമസ് എന്നിവർ സ്ഥലം സന്ദർശിച്ചു. സബ് ഇൻസ്പെക്ടർ കെ.എ. സാബുവി​െൻറ നേതൃത്വത്തിലുള്ള പറവൂർ പൊലീസ് സംഘവും സ്ഥലത്തെത്തി അേന്വഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.