റബർ തോട്ടത്തിൽ തീപിടിത്തം

കിഴക്കമ്പലം: റബർ തോട്ടത്തിൽ തെരുവുവിളക്കിൽനിന്ന് ഷോർട്ട് സർക്യൂട്ട് വഴി തീ പടർന്നു. ചേലക്കുളം ആഞ്ഞിലിച്ചുവടിന് സമീപം വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. കെ.എസ്.ഇ.ബി അധികൃതർ ലൈറ്റ് സ്ഥാപിച്ചശേഷം ലൈൻ ചാർജ് ചെയ്തപ്പോൾ ഷോർട്ട് സർക്യൂട്ട് ഉണ്ടാകുകയും തീപ്പൊരി വീണ് സമീപത്തെ ഒരേക്കർ വരുന്ന റബർ തോട്ടത്തിലേക്ക് തീ പടരുകയുമായിരുന്നു. നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൂടാതെ, സമീപത്ത് ഫർണിച്ചർ ഷോപ്് ഉണ്ടായിരുന്നത് കൂടുതൽ ആശങ്ക പരത്തി. സ്റ്റേഷൻ ഓഫിസർ ഇൻ-ചാർജ് എ.എസ്. സുനിൽ കുമാറി​െൻറ നേതൃത്വത്തിൽ പട്ടിമറ്റം ഫയർഫോഴ്സ് സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. ഫയർഫോഴ്സി​െൻറ കഠിന പ്രയത്നമാണ് ഫർണിച്ചർ ഷോപ്പി​െൻറ ഭാഗത്തേക്ക് തീ പടരാതിരുന്നത്. ലീഡിങ് ഫയർമാൻ എം.സി. ബേബി, ഫയർമാൻമാരായ ടി.എസ്. സുനിൽ കുമാർ, ഉണ്ണികൃഷ്ണൻ, ഫയർമാൻ ൈഡ്രവർ വി.കെ. ബിനിൽ, ഹോം ഗാർഡ് ടോമി പോൾ എന്നിവരാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.