മകരച്ചൊവ്വ മഹോത്സവം നാളെ മുതൽ

കാലടി: കാലടി ശ്രീ പുത്തൻകാവ് ഭദ്രകാളിക്ഷേത്രത്തിലെ 46-ാമത് മകരച്ചൊവ്വ മഹോത്സവം 13, 14, 15, 16 തീയതികളിൽ നടക്കുമെന്ന് ആഘോഷസമിതി ഭാരവാഹികൾ അറിയിച്ചു. 13ന് ഉത്സവാരംഭം കുറിച്ച് ശുദ്ധികലശം, ഗാനമേള, 14ന് 101 കരിക്കിന് അഭിഷേകം, മഹാഗണപതിഹോമം, നവകാഭിഷേകം രാവിലെ പത്തിന് തൃക്കൊടിയേറ്റ്, നാട്ടരങ്ങ്. 15ന് വൈകീട്ട് 6.30ന് സംഗീതകച്ചേരി, നൃത്തതരംഗിണി എന്നിവ നടക്കും. 16ന് മകരച്ചൊവ്വ ദിവസം രാവിലെ 8.30ന് പൊങ്കാലയിടൽ ആരംഭിക്കും. മേൽശാന്തി ക്ഷേത്ര ശ്രീകേവിലിൽനിന്ന് ആദ്യ പൊങ്കാലയടുപ്പിലേക്ക് ദീപം പകരുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. സംഗീതാരാധന സമർപ്പണം, മാതൃവന്ദനം സഹായ വിതരണം, വിവാഹം മംഗല്യം- 2018, വിദ്യാനിധി എന്നിവ നടക്കും. ഇ.ആർ. പ്രസാദ് (പ്രസി), എൻ. സുധേഷ് (സെക്ര), സലീഷ് ചെമ്മണ്ടൂർ, കെ.ടി. ജോമോൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.