ഗതാഗത പരിഷ്കാരം; നഗരസഭ കാര്യാലയത്തിലേക്ക് മാർച്ച്

ആലുവ: നഗരത്തിലെ ഗതാഗത പരിഷ്കാരത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ആലുവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ കാര്യലയത്തിലേക്ക് മാർച്ച് നടത്തി. കാറുകൾ, ഓട്ടോറിക്ഷകൾ, ഇരുചക്രവാഹനങ്ങൾ എന്നിവക്ക് ഇളവ് നൽകണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. കിഴക്ക് ഭാഗത്തുനിന്ന് വരുന്ന ഇത്തരം വാഹനങ്ങൾക്ക് മാതാ- മാധുര്യ ഭാഗത്തുനിന്നും റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശനം അനുവദിക്കണം. നടപടിയുണ്ടായില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരത്തിലേക്ക് നീങ്ങും. മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ ധർണ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.ജെ. ഡൊമിനിക് അധ്യക്ഷത വഹിച്ചു. ജില്ല എക്‌സിക്യൂട്ടിവ് അംഗം പി. നവകുമാരൻ, ജില്ല കൗൺസിൽ അംഗം ടി.എൻ. സോമൻ, എൻ.കെ. കുമാരൻ, വി. സെയ്തു മുഹമ്മദ്, കൗൺസിലർ പി.സി. ആൻറണി എന്നിവർ സംസാരിച്ചു. സി.പി.ഐ ഓഫിസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ചിന് കെ.എൽ. ജോസ്, പി.വി. പ്രേമാനന്ദൻ, പി.കെ. സതീഷ്കുമാർ, പി.കെ. ബാബു, ടി.എച്ച്. കുഞ്ഞുമുഹമ്മദ്, പി.സി. ഏലിയാസ്, പി.എ. അബ്ദുൽ കരീം, ടി.ബി. മരക്കാർ, ജോബി മാത്യു എന്നിവർ നേതൃത്വം നൽകി. അഭിവാദ്യം അര്‍പ്പിച്ച് പ്രകടനം ആലുവ: വി.ടി. ബല്‍റാം എം.എല്‍.എക്ക് അഭിവാദ്യം അര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. നിയോജകമണ്ഡലം പ്രസിഡൻറ് മുഹമ്മദ് ഷെഫീക്ക്, ലത്തീഫ് പുഴിത്തറ, ഫാസില്‍ ഹുസൈന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ എം.ഐ. ഇസ്മായില്‍, മുഹമ്മദ് ഷാഫി, ഹസീം ഖാലിദ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രാജേഷ് പുത്തനങ്ങാടി, എം.എ.കെ. നജീബ്, ശരത് നാരായണ ന്‍, മനു മൈക്കിള്‍, കെ.ബി. നിജാസ്, അക്‌സര്‍ അമ്പലപ്പറബ്, വിനോജ് ഞാറ്റുവീട്ടില്‍, പീറ്റര്‍ നരികുളം, ഷെമീര്‍ കല്ലുങ്കല്‍, അജ്മല്‍ കാംബായി, സിറാജ് ചേനക്കര, നവാസ് ചെന്താര, അല്‍ അമീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.