ആലുവ: ജില്ല ആശുപത്രിയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടത് രോഗികളെ വലച്ചു. ബുധനാഴ്ച സന്ധ്യക്ക് ശേഷമാണ് വൈദ്യുതി മുടങ്ങിയത്. ആശുപത്രിയിലേക്കുള്ള ഒരു വൈദ്യുതി ലൈൻ തകരാറിലായതാണ് പ്രശ്‌നമായത്. ഇതേ തുടർന്ന് അത്യാഹിത വിഭാഗത്തിെൻറ പ്രവർത്തനം മുടങ്ങി. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന സർജിക്കൽ വാർഡിലെ രോഗികളടക്കം ഇരുട്ടിലായി. ശസ്ത്രക്രിയയും പ്രസവവും കഴിഞ്ഞ അമ്പതോളം രോഗികളാണ് സർജിക്കൽ വാർഡിൽ കഴിയുന്നത്. അത്യാഹിത വിഭാഗത്തോടനുബന്ധിച്ചുള്ള ഒബ്സർവേഷൻ റൂം, ഡ്രസിങ് റൂം എന്നിവിടങ്ങളിലും വെളിച്ചമുണ്ടായിരുന്നില്ല. ഇൻവർട്ടറിലും ചാർജും തീർന്നതോടെ ടോർച്ചിെൻറ വെളിച്ചത്തിലാണ് ഡോക്ടർ പരിശോധന നടത്തിയതും മരുന്ന് വിതരണം ചെയ്തതും. ഓഖി ദുരന്തത്തിലെ രണ്ട് മൃതദേഹം സൂക്ഷിച്ചിരുന്ന മോർച്ചറിയിലും വൈദ്യുതിയുണ്ടായില്ല. കെ.എസ്.ഇ.ബി ഉദ്യോഗസ്‌ഥർക്കും ആശുപത്രി ഇലക്ട്രീഷ്യനും ബുധനാഴ്ച രാത്രി പ്രശ്‌നം പരിഹരിക്കാനായില്ല. പിന്നീട് വ്യാഴാഴ്ച രാവിലെ 11ഒാടെയാണ് പ്രശ്‌നം പരിഹരിച്ചത്. കഴിഞ്ഞ ദിവസം ജില്ല ആശുപത്രിയിൽ പുതുതായി ട്രാൻസ്ഫോർമർ സ്‌ഥാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.