പുതുവൈപ്പ്​: ആശങ്കകൾ ശരി​െവച്ച്​ വിദഗ്​ധസമിതി റിപ്പോർട്ട്​

കൊച്ചി: പുതുവൈപ്പ് എൽ.പി.ജി വിരുദ്ധസമരസമിതി ഉയർത്തിയ ആശങ്കകൾ ശരിെവച്ച് വിദഗ്ധസമിതി റിേപ്പാർട്ട്. പുതുവൈപ്പിൽ െഎ.ഒ.സി പ്ലാൻറ് സ്ഥാപിക്കുന്നതി​െൻറ വിവിധ വശങ്ങൾ പഠിക്കാൻ സംസ്ഥാനസർക്കാർ നിയോഗിച്ച മൂന്നംഗ സമിതി റിപ്പോർട്ടിലാണ് ആശങ്കകൾ ശരിവെക്കുന്നത്. നാഷനൽ സ​െൻറർ ഫോർ എർത് സയൻസ് സ്റ്റഡീസ് ഡയറക്ടർ േഡാ.എൻ. പൂർണചന്ദ്രറാവു ചെയർമാനും ഇൗപ്പൻ വർഗീസ്, ഡോ. കെ.വി. തോമസ് എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. െഎ.ഒ.സി പാചകവാതക പ്ലാൻറ് നിർമാണവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക അനുമതിയിൽ സൂചിപ്പിച്ച വേലിയേറ്റ രേഖക്കനുസരിച്ചാണോ പ്ലാൻറ് നിർമാണം നടക്കുന്നതെന്നുള്ള ആശങ്ക ശരിവെക്കുന്നതാണ് റിപ്പോർട്ട്. പ്ലാൻറ് നിയമലംഘനം നടത്തിയല്ല നിർമിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നു. വിവിധ സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച അനുമതികൾ െഎ.ഒ.സി കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. െഎ.ഒ.സിയും എൽ.എൻ.ജിയുമടക്കമുള്ള പദ്ധതികളോടനുബന്ധിച്ച് തീര നഷ്ടമുണ്ടാകുന്നതിനെ തടുക്കാൻ ഏകീകൃത പദ്ധതി ഉണ്ടാകണം. വെള്ളപ്പൊക്കം അടക്കം കടൽ വേലിയേറ്റം മൂലമുണ്ടാകുന്ന ദുരിതങ്ങളെ തടയാൻ കൃത്യമായ നീർവാർച്ച സൗകര്യം അടക്കം സജ്ജീകരിക്കണം. തദ്ദേശഭരണകൂടം, വിവിധ വിശ്വാസസ്ഥാപനങ്ങൾ, തൊഴിലാളിയൂനിയനുകൾ, സാമൂഹിക സാംസ്കാരിക സംഘടനകൾ, ജനകീയ സമരസമിതി തുടങ്ങി വിശദമായ അഭിപ്രായ ശേഖരണം നടത്തിയാണ് സമിതി റിപ്പോർട്ട് തയാറാക്കിയത്. 2010 ജൂലൈയിൽ ലഭിച്ച പരിസ്ഥിതി അനുമതിയനുസരിച്ച് ഉയർന്ന വേലിയേറ്റരേഖയിൽനിന്ന് 200 മുതൽ 300 മീറ്റർ ദൂരത്തിലാണ് നിർമാണപ്രവർത്തനങ്ങൾ അനുവദിച്ചത്. എന്നാൽ, 200 മീറ്ററിനുള്ളിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട് പല നിർമാണങ്ങളും നടക്കുന്നത്. തീരദേശ നിയന്ത്രണ മേഖലയിൽ (സി.ആർ.ഇസഡ്) നിർമാണ പ്രവർത്തനങ്ങളുമായി ബന്ധെപ്പട്ട് ഇൗ നിയമം ബാധകമല്ലെങ്കിലും പരിസ്ഥിതി മന്ത്രാലയത്തിൽനിന്ന് പരിസ്ഥിതി അനുമതി സംബന്ധിച്ച് വിശദവിവരങ്ങൾ ലഭ്യമാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. ജനകീയ സമരസമിതി ഉയർത്തിയ ഭൂരിഭാഗം ആവശ്യങ്ങളോടും അനുഭാവം പ്രകടിപ്പിക്കുന്ന റിപ്പോർട്ടിൽ പദ്ധതി നിർവഹണത്തിന് നടത്തിയ വിവിധ പഠന റിപ്പോർട്ടുകളിൽ അവലംബിച്ച വിവരങ്ങളിൽ അവ്യക്തതയുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. ബിനോയ് തോമസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.