വർണങ്ങളിൽ ലയിക്കുന്ന വേദനകൾ

നെടുമ്പാശ്ശേരി: ജീവിതത്തിലെ ഏകാന്തനിമിഷങ്ങളെയും വേദനെയയും നീക്കാൻ ചിത്രകലയിൽ മുഴുകുകയാണ് 51കാരിയായ വീട്ടമ്മ. ആലുവ കിഴക്കേ കടുങ്ങല്ലൂർ ദേവീകൃപയിൽ ബീനാ വേലായുധനാണ് പ്രത്യേക പരിശീലനമൊന്നും നേടിയിട്ടില്ലെങ്കിലും ചിത്രകല ജീവിത സപര്യയാക്കി മാറ്റിയിരിക്കുന്നത്. മക്കളില്ലാത്ത ദുഃഖം അകറ്റാനാണ് ചിത്രം വരക്കാൻ ആരംഭിച്ചതെന്ന് ബീന പറയുന്നു. സ്കൂൾ കാലഘട്ടത്തിൽ എന്തെങ്കിലുമൊക്കെ വരച്ചതല്ലാതെ ചിത്രകലയുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ല. ഒരിക്കൽ ഗുരുവായൂർ ക്ഷേത്രദർശനത്തിന് ക്യൂവിൽ നിന്നപ്പോൾ അവിടുത്തെ ചുവർചിത്രങ്ങൾ മനസ്സിൽ പതിയുകയായിരുന്നു. പിന്നീട് വീട്ടിലെത്തി ഭർത്താവ് വേലായുധനോട് ചിത്രരചനയിലുള്ള താൽപര്യം അറിയിച്ചു. തുടർന്ന് അദ്ദേഹമാണ് ചിത്രരചനക്ക് ആവശ്യമായ കാൻവാസും പെയിൻറും വാങ്ങി നൽകിയത്. ആദ്യം വരച്ചത് ഗണപതിയുടെ ചിത്രമാണ്. അഞ്ച് വർണങ്ങൾ മാത്രേമ ഉപയോഗിക്കാറുള്ളൂ. ഇപ്പോൾ മൺകുടം, ഷർട്ട്, സാരി തുടങ്ങിയവയിലും ചിത്രങ്ങൾ വരക്കാറുണ്ട്. സുഹൃത്തുക്കളിൽ ചിലർ ചിത്രങ്ങൾ വില നൽകി വാങ്ങുകയും ചെയ്തു. രാധാമാധവം, കൃഷ്ണ‍​െൻറ ബാലലീല, കൃഷ്ണനും ഗോപികമാരും തുടങ്ങി നൂറിലേറെ ചിത്രങ്ങൾ വരച്ചു. അനന്തശയനം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ഒരു ദിവസംപോലും ചിത്രരചനയിൽനിന്ന് മാറിനിൽക്കാനാവാത്ത അവസ്ഥയാണെന്ന് ബീന പറയുന്നു. ഏതെങ്കിലും ക്ഷേത്രത്തി​െൻറ ചുറ്റുമതിലിൽ ഇഷ്ടദൈവങ്ങളെ വരക്കാനും ബീനക്ക് മോഹമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.