പറവൂർ മാസ്്റ്റർ പ്ലാൻ: പ്രശ്ന പരിഹാരത്തിന് പുതിയ സമിതി രൂപവത്​കരിച്ചു

പറവൂർ: പറവൂർ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിസന്ധിക്ക് പരിഹാരം നിർേദശിക്കാൻ പുതിയൊരു സമിതി രൂപവത്കരിക്കാൻ തദ്ദേശ ഭരണ മന്ത്രി കെ.ടി. ജലീൽ നിർദേശിച്ചു. വി.ഡി. സതീശൻ എം.എൽ.എ, എസ്.ശർമ എം.എൽ.എ, ചീഫ് ടൗൺ പ്ലാനർ, തദ്ദേശ സ്വയംഭരണ സെക്രട്ടറി, നഗരസഭ ചെയർമാൻ, നഗരസഭ പ്രതിപക്ഷ നേതാവ് എന്നിവർ സമിതിയിലുണ്ടാകും. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രതിസന്ധികളും സമിതി ചർച്ച ചെയ്ത് ജനങ്ങളുമായി ആശയവിനിമയം നടത്തി മാസ്റ്റർ പ്ലാനിൽ വേണ്ട മാറ്റങ്ങൾ വരുത്തണം. മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയെക്കുറിച്ച് മന്ത്രിക്ക് നിവേദനം നൽകാനെത്തിയ സംഘവുമായുള്ള ചർച്ചയെത്തുടർന്നാണ് സമിതി രൂപവത്കരിക്കാൻ മന്ത്രി നിർദേശം നൽകിയത്. ചർച്ചയിൽ എസ്.ശർമ എം.എൽ.എ, അഡ്വ.എൻ.എ. അലി, കൗൺസിലർമാരായ കെ.എ. വിദ്യാനന്ദൻ, ടി.വി. നിഥിൻ, കെ.രാമചന്ദ്രൻ, എൻ.എസ്. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.