കൊച്ചി: മുംബൈ പോര്‍ട്ട് ട്രസ്റ്റിെൻറ കപ്പല്‍ അറ്റകുറ്റപ്പണി സൗകര്യങ്ങളുടെ നടത്തിപ്പും നേതൃത്വവും കൊച്ചിന്‍ ഷിപ്്യാര്‍ഡ് ഏറ്റെടുത്തു. ഇതുസംബന്ധിച്ച ധാരണപത്രത്തിൽ കൊച്ചിന്‍ ഷിപ്യാർഡും മുംബൈ പോർട്ട് ട്രസ്റ്റും ഒപ്പുവെച്ചു. ധാരണപത്രം പ്രകാരം മുംബൈ തുറമുഖത്തിലെ ഇന്ദിര കപ്പല്‍ത്തുറയിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് പ്രഫഷനല്‍ രീതിയില്‍ കപ്പല്‍ അറ്റകുറ്റപ്പണിക്കുള്ള സംവിധാനമുണ്ടാകും. ഇത് വാണിജ്യ രംഗത്തിന് മാത്രമല്ല പ്രതിരോധ മേഖലക്കും മുതൽക്കൂട്ടാകും. ഇന്ദിര ഡോക്കിലെ കപ്പല്‍ അറ്റകുറ്റപ്പണി സൗകര്യങ്ങള്‍ വിപുലമാക്കും. ഫ്ലോട്ടിങ്ങ് ഡ്രൈ ഡോക്ക് ആരംഭിക്കാനും ഇത് സഹായിക്കും. മുംബൈ തുറമുഖത്തെ 305-30 മീറ്റര്‍ വലുപ്പമുള്ള ഹ്യൂഗ്സ് ഡ്രൈ ഡോക്ക് 1914ല്‍ നിർമിക്കപ്പെട്ടതും പടിഞ്ഞാറന്‍ തീരദേശത്തെ ഏറ്റവും വലുപ്പമുള്ള ഡ്രൈ ഡോക്കുകളില്‍ ഒന്നുമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രമായി മുംബൈയെ ഉയര്‍ത്തുക എന്നതാണ് ധാരണപത്രത്തിലൂടെ ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.