നിക്ഷിപ്​ത വനമേഖല: മൂന്നരപ്പതിറ്റാണ്ട്​ പഴക്കമുള്ള അപ്പീൽ ഹരജി ഹൈകോടതി തീർപ്പാക്കി

കൊച്ചി: നിക്ഷിപ്ത വനമേഖല സംബന്ധിച്ച് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന മൂന്നരപ്പതിറ്റാണ്ട് പഴക്കമുള്ള കേസ് ഹൈകോടതി തീർപ്പാക്കി. ആലപ്ര, വലിയകാവ്, കരിക്കാട്ടൂർ ഭൂമേഖലയെ നിക്ഷിപ്ത വനമായി വിജ്ഞാപനം ചെയ്യാനാവില്ലെന്ന എറണാകുളം ജില്ല കോടതി ഉത്തരവിനെതിരെ സർക്കാർ 1981ൽ നൽകിയ അപ്പീൽ ഹരജിയാണ് ഡിവിഷൻ ബെഞ്ച് തീർപ്പാക്കിയത്. ആലപ്ര, വലിയകാവ് മേഖലയുെട കാര്യത്തിൽ ജില്ല കോടതി ഉത്തരവ് ശരിവെച്ച കോടതി, സർക്കാറി​െൻറ അപ്പീൽ തള്ളി. എന്നാൽ, കരിക്കാട്ടൂർ സംബന്ധിച്ച ഉത്തരവ് അധികാരപരിധി ലംഘിച്ചാണെന്ന് വ്യക്തമാക്കി അത് റദ്ദാക്കി. തിരുവിതാംകൂർ രാജാവ് തങ്ങൾക്ക് 'നീട്ട്' വഴി ജന്മാവകാശം നൽകിയ ഭൂപ്രദേശമാണിതെന്നും ഉടമസ്ഥാവകാശം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് നെയ്തല്ലൂർ കോയിക്കൽ കുടുംബാംഗങ്ങൾ വനം സെറ്റിൽമ​െൻറ് ഒാഫിസർക്ക് നൽകിയ അേപക്ഷ കോടതി തള്ളിയിരുന്നു. തുടർന്ന് നൽകിയ ഹരജിയിലാണ് നിക്ഷിപ്ത വനമാക്കാനാവില്ലെന്ന് ഉത്തരവിട്ടത്. 1981ലാണ് ഹൈകോടതിയിൽ സർക്കാർ അപ്പീൽ നൽകുന്നത്. കരിക്കാട്ടൂരി​െൻറ കാര്യത്തിൽ സുപ്രീംകോടതിയിൽ നേരത്തെതന്നെ അന്തിമ തീരുമാനമായതിനാൽ മറ്റ് രണ്ട് ഭൂമേഖലകളുടെ കാര്യത്തിലാണ് വാദം കേട്ടത്. വനനിയമത്തി​െൻറ പരിധിയിൽ ഇൗ മേഖലകൾ വരുന്നില്ലെന്നും നിക്ഷിപ്ത വനമായി പ്രഖ്യാപിക്കാൻ സർക്കാറിന് അധികാരമില്ലെന്നുമുള്ള വാദമാണ് ഹരജിക്കാർ ഉന്നയിച്ചത്. യുദ്ധകാലത്ത് തിരുവിതാംകൂർ രാജാവിനെ സേവിച്ചിരുന്ന ക്ഷത്രിയ വിഭാഗക്കാരായ നെയ്തല്ലൂർ കോയിക്കൽ കുടുംബത്തിന് രാജാവ് പതിച്ചുനൽകിയതാണ് ഇൗ ഭൂപ്രദേശങ്ങൾ. നീട്ട് എന്ന നിലക്ക് ഇൗ ഭൂമിയിൽ ജന്മാവകാശമുെണ്ടന്നും അവർ വാദിച്ചു. എന്നാൽ, സർക്കാറിന് അധികാരമുള്ള സ്ഥലം നടപടിക്രമങ്ങൾ പാലിച്ച് നിക്ഷിപ്ത വനമായി പ്രഖ്യാപിക്കാമെന്ന വാദമാണ് സർക്കാർ ഉന്നയിച്ചത്. 1961ലെ കേരള വനനിയമ പ്രകാരം നടപടികൾ സാധ്യമാണ്. 'നീട്ട്' ലഭിച്ചുവെന്നതിന് ഹാജരാക്കിയ േരഖകൾ ആധികാരികമെല്ലന്നും സർക്കാർ വാദിച്ചു. നൂറ് വർഷത്തിലേറെ പഴക്കമുള്ള രേഖയുടെ അടിസ്ഥാന രേഖകളൊന്നും ലഭ്യമാകാത്ത സാഹചര്യത്തിൽ നേരിട്ടുള്ള തെളിവുകൾ ശേഖരിക്കാനുള്ള ശ്രമം പാഴാണെന്ന് കോടതി വ്യക്തമാക്കി. സാഹചര്യ തെളിവുകളുടെ അടിസഥാനത്തിലേ ഇൗ വിഷയം തീർപ്പാക്കാനാവൂ. രേഖ സംബന്ധിച്ച വിവിധ അധികാരികളുടെ വിലയിരുത്തലുകൾ പരിഗണിച്ച കോടതി ഭൂവുടമകളെന്ന് അവകാശപ്പെടുന്നവർ ഹാജരാക്കിയ രേഖകളുടെ ആധികാരികത അംഗീകരിച്ചു. ഇൗ സാഹചര്യത്തിൽ നീട്ട് ഉടമസ്ഥാവകാശമുണ്ടെന്ന കണ്ടെത്തലിൽ തെറ്റില്ല. നിക്ഷിപ്ത വനഭൂമിയെന്ന് വിജ്ഞാപനം ചെയ്ത ആലപ്ര, വലിയകാവ് ഭൂപ്രദേശങ്ങൾ സർക്കാറിന് അധികാരമുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, കീഴ്കോടതി ഉത്തരവ് ശരിവെച്ചെങ്കിലും ഭൂമിക്ക് അവകാശവാദമുന്നയിക്കുന്നവർക്ക് ഇത് സ്വന്തമാണെന്ന് അർഥമില്ലെന്ന് പ്രത്യേക വിധിന്യായത്തിൽ സീനിയർ ജഡ്ജി ചൂണ്ടിക്കാട്ടി. 1961ലെ വനനിയമം വരെയുള്ള നിയമങ്ങളാണ് കോടതി പരിഗണിച്ചത്. ഇതിന് ശേഷം നിലവിൽവന്ന നിയമങ്ങൾ പ്രകാരം ഭൂമി നിക്ഷിപ്ത വനമാണോയെന്ന കാര്യം ബന്ധപ്പെട്ട ട്രൈബ്യൂണലുകൾ തീരുമാനിക്കെട്ടയെന്ന് കോടതി വ്യക്തമാക്കുന്നു. തുടർന്നാണ് 37 വർഷം പഴക്കമുള്ള അപ്പീൽ ഹരജി തീർപ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.