(പടം) കൊച്ചി: സൗത്ത് റെയിൽവേ സ്റ്റേഷൻ ഇനിമുതൽ ഭിന്നശേഷി സൗഹൃദം. ദിവ്യാങ്ജൻ പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഷൻ ഭിന്നശേഷി സൗഹൃദമാകുന്നത്. ടിക്കറ്റ് കൗണ്ടറിന് സമീപം ഭിന്നശേഷിക്കാർക്ക് കാർ പാർക്കിങ്ങിന് പ്രത്യേകം ഭാഗം അനുവദിക്കുകയും ഇവിടെനിന്ന് എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും വീൽചെയറുകളിൽ എത്താനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. സ്റ്റേഷൻ കെട്ടിടം, ഓഫിസ്, കാത്തിരിപ്പ് ഹാൾ, വാഷിങ് മുറികൾ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കാനും റാമ്പുകളുണ്ട്. പ്ലാറ്റ്ഫോമുകളിൽനിന്ന് ട്രെയിനിലേക്ക് കയറാനും റാമ്പ് സൗകര്യമുണ്ട്. കൂടാതെ, സഹായത്തിന് ഭിന്നശേഷിക്കാർക്ക് പ്രത്യേക കൗണ്ടറും പ്ലാറ്റ്ഫോമിലൂടെയുള്ള യാത്രക്ക് ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറുകളും ഒരുക്കിയിട്ടുണ്ട്. 94005 55138 മൊബൈൽ നമ്പറിൽ വിളിച്ചാൽ മുഴുസമയവും റെയിൽവേയുടെ സഹായം ലഭ്യമാകും. വ്യക്തികളുെടയും സ്ഥാപനങ്ങളുെടയും സംഭാവനയായാണ് വിവിധ സൗകര്യങ്ങൾ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.