ഭിക്ഷാടനം തടയാന്‍ പൊലീസി​െൻറ പോസ്​റ്റര്‍ പ്രചാരണം

ചെങ്ങമനാട്: പാറക്കടവ് ബ്ലോക് പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ മോഷണവും, പിടിച്ച്പറിയും രൂക്ഷമായി ക്കൊണ്ടിരിക്കെ നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരിയില്‍ വീട്ടമ്മയെ ആക്രമിച്ച് ഒന്നരവയസ്സുകാരനെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം നാട്ടുകാരെ ഭീതിയിലാക്കി. പകല്‍ സമയങ്ങളില്‍ ഭിക്ഷാടനത്തി​െൻറയും കമ്പിളി വസ്ത്രങ്ങളടക്കം വില്‍ക്കാനെന്ന മറവിലാണ് മോഷണത്തിനും പിടിച്ചുപറിക്കും ശ്രമം. എന്നാല്‍, രാത്രിയില്‍ വാഹനങ്ങളില്‍ ചുറ്റി നടന്ന് മോഷണത്തിന് ആള്‍ താമസമില്ലാത്ത വീടാണെന്ന് ഉറപ്പാക്കാന്‍ കാളിങ്ബെല്‍ അടിച്ചും, വാതിലില്‍ മുട്ടിയുമാണ് ശ്രമിക്കുന്നത്. കുട്ടികളെ തട്ടിയെടുക്കാനും, വിവിധ പീഡനങ്ങള്‍ക്കിരയായ സംഭവങ്ങളും പലയിടങ്ങളിലും ഇതിനകം അരങ്ങേറിയിട്ടുണ്ട്. എന്നാല്‍, ഭീതിമൂലം വെളിപ്പെടുത്താന്‍ മടിക്കുകയാണ്. മോഷണം, കവര്‍ച്ച, പിടിച്ചുപറി തുടങ്ങിയ സംഭവങ്ങളില്‍ അധികവും ഭിക്ഷയാചിച്ച് വരുന്നവരും, വിവിധ ഉല്‍പന്നങ്ങള്‍ വില്‍ക്കാനെത്തുന്നവരുമായ ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണ് കെണ്ടത്തിയിട്ടുള്ളത്. ഇേതത്തുടര്‍ന്ന് മേഖലയില്‍ ചെങ്ങമനാട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എ.കെ. സുധീറി​െൻറ നേതൃത്വത്തില്‍ പോസ്റ്റര്‍ പ്രചാരണം, ബോധവത്കരണ ക്ലാസുകള്‍ തുടങ്ങിയവ സംഘടിപ്പിച്ച് വരുകയാണ്. ചെങ്ങമനാട് പഞ്ചായത്തിലെ നാലാം വാര്‍ഡ് മെംബര്‍ ടി.കെ. സുധീറി​െൻറ സഹകരണത്തോടെ 'നമ്മുടെ കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ നമ്മള്‍ തന്നെ കാശ് കൊടുക്കുന്നു' എന്ന സന്ദേശം മുന്‍നിര്‍ത്തി 'ഭിക്ഷാടന നിരോധിത മേഖല'യാക്കാന്‍ പൊലീസ് പോസ്റ്റര്‍ പ്രചാരണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. അതിനിടെയാണ് പൊയ്ക്കാട്ടുശ്ശേരിയില്‍ വ്യാഴാഴ്ച വീട്ടമ്മ ഒറ്റക്കുള്ള വീട്ടിലെത്തി ഒന്നര വയസ്സുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടന്നത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് വരുകയാണെന്നും, കാണാതായ കുട്ടികളെ കെണ്ടത്താന്‍ കേസില്‍ തുമ്പുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലുമാണ് പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള നീക്കം തടയാന്‍ സംഭവം നാട്ടുകാരെ ബോധവത്കരിക്കാന്‍ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.