ആലപ്പുഴ: കോൺഗ്രസിെൻറ വളർച്ചക്ക് നിസ്വാർഥതയോടെ അമ്പലപ്പുഴയിൽ പ്രവർത്തിച്ച കൊപ്പാറ ഉണ്ണികൃഷ്ണന് നാടിെൻറ അന്ത്യാഞ്ജലി. കഴിഞ്ഞദിവസമാണ് കഞ്ഞിപ്പാടം കൊപ്പാറയിൽ ഉണ്ണികൃഷ്ണൻ എന്ന കൊപ്പാറ ഉണ്ണികൃഷ്ണൻ (74) നിര്യാതനായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീട്ടിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ചു. കെ.സി. വേണുഗോപാൽ എം.പിക്കുവേണ്ടി റീത്ത് സമർപ്പിച്ചു. ഉമ്മൻ ചാണ്ടി, വി.എം. സുധീരൻ എന്നിവരും അനുശോചനം അറിയിച്ചു. എ.െഎ.സി.സി മുൻ സെക്രട്ടറി ഷാനിമോൾ ഉസ്മാൻ, ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ, ജില്ല-ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടന നേതാക്കൾ തുടങ്ങി അനേകംപേർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. സംസ്കാര ചടങ്ങിനുശേഷം വീടിന് സമീപം ചേർന്ന അനുശോചന സമ്മേളനത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് യു.എം. കബീർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് എം. ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. ജയപ്രകാശ്, മുൻ എം.എൽ.എമാരായ എ.എ. ഷുക്കൂർ, ഡി. സുഗതൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് യു. രാജുമോൻ, എൽ.പി. ജയചന്ദ്രൻ, ജി. മുകുന്ദൻ പിള്ള, സുനിൽകുമാർ, റോബർട്ട് എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.ആർ. കണ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി.െഎ അരൂർ സമ്മേളനത്തിൽ സി.പി.എം മന്ത്രിക്കും എം.എൽ.എക്കുമെതിരെ വിമർശനം അരൂർ: സി.പി.ഐ അരൂർ മണ്ഡലം സമ്മേളനത്തിൽ സി.പി.എം മന്ത്രിക്കെതിരെയും സി.പി.എമ്മിെൻറ സ്ഥലം എം.എൽ.എക്കെതിരെയും വിമർശനം. ആരോഗ്യ മന്ത്രിയുടെ വില കൂടിയ കണ്ണട വാങ്ങൽ സർക്കാർ ചെലവിലാക്കിയതും ബന്ധുക്കൾക്ക് പഞ്ചനക്ഷത്ര ആശുപത്രിയിൽ സർക്കാർ ചെലവിൽ ചികിത്സ നൽകിയതുമാണ് സമ്മേളനത്തിൽ സി.പി.െഎ പ്രതിനിധികൾ ചർച്ച ചെയ്തത്. സർക്കാറിെൻറ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന ഇത്തരം നടപടികൾ സി.പി.എം മന്ത്രിമാർ ആവർത്തിക്കുന്നത് ശരിയല്ല. അരൂരിൽ പൊതുകുളമായ എരിയകുളം നികത്തി പൊലീസ് സ്റ്റേഷൻ നിർമിക്കാനുള്ള എ.എം. ആരിഫ് എം.എൽ.എയുടെ നിലപാടും വിമർശന വിധേയമായി. സി.പി.ഐ തുറന്ന് എതിർത്തിട്ടും നിലപാടിൽ മാറ്റംവരുത്താനോ കൂടിയാലോചന നടത്താനോ എം.എൽ.എ തയാറാകാത്തത് ധിക്കാര ശൈലിയായി കാണണമെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പൊതുവിതരണത്തിെൻറ കാര്യക്ഷമതയും പുതിയ സാങ്കേതിക മാറ്റത്തിലേക്കുള്ള ചുവടുമാറ്റവും പ്രചരിപ്പിക്കാൻ ഇടതുമുന്നണി പ്രവർത്തകർ മുൻകൈയെടുക്കണമെന്ന് സമ്മേളനത്തിൽ മന്ത്രി പി. തിലോത്തമൻ പറഞ്ഞു. കാർ സ്വന്തമായുള്ളവരെ ബി.പി.എൽ പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പിൽനിന്ന് വിവരശേഖരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ടി.ജെ. ആഞ്ചലോസ്, എം.കെ. ഉത്തമൻ, ടി.പി. സതീശൻ, എൽ.ഒ. ഔസേഫ്, എം.പി. ബിജു, പി.എം. അജിത്ത്, എം.കെ. നാരായണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.