സി.പി.​െഎ​െക്കതിരെ പടയൊരുക്ക​ സൂചനകളുമായി സി.പി.എം ജില്ല സമ്മേളന റിപ്പോർട്ട്​

കായംകുളം: സി.പി.െഎെക്കതിരെ പടയൊരുക്ക സൂചനകളുമായി സി.പി.എം ജില്ല സമ്മേളനത്തിലേക്കുള്ള സംഘടന റിപ്പോർട്ട് അണിയറയിൽ ഒരുങ്ങുന്നു. ഏരിയ സമ്മേളനങ്ങളിൽ സി.പി.െഎക്കെതിരെ ഉയർന്ന വിമർശനങ്ങളുടെ ചുവടുപിടിച്ചാണ് ജില്ല കമ്മിറ്റി റിപ്പോർട്ട് തയാറാക്കുന്നത്. മുന്നണി മര്യാദ പാലിക്കാത്ത സി.പി.െഎയുമായി യോജിച്ചുപോകുന്നതിലെ അസംതൃപ്തി ഏരിയ സമ്മേളനങ്ങളിൽ നിശിത വിമർശനമായി ഉയർന്നിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും കിട്ടുന്ന അവസരങ്ങളിെലല്ലാം സി.പി.എമ്മിനെ അധിക്ഷേപിക്കുന്നുവെന്നും മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിൽ ജില്ലയിലും പ്രശ്നങ്ങളുണ്ടാക്കുന്നു എന്നുമായിരുന്നു സി.പി.െഎക്ക് എതിരെയുള്ള പ്രധാന പരാതി. സംഘടന നടപടികൾക്ക് വിധേയമായി പുറത്താക്കിയവരെ ഒപ്പം കൂട്ടി വെല്ലുവിളിക്കുന്നുവെന്ന ഗുരുതര ആക്ഷേപവും ഉയർന്നിരുന്നു. ഒരുതരത്തിലും പാർട്ടിയിൽ വെച്ചുപൊറുപ്പിക്കാനാവില്ലെന്നുകണ്ട് പുറത്താക്കിയവരെപ്പോലും സി.പി.െഎക്കാരെന്ന നിലയിൽ എൽ.ഡി.എഫി​െൻറ ഭാഗമായി അംഗീകരിക്കേണ്ടിവരുന്ന അവസ്ഥ ഉൾക്കൊള്ളാനാവില്ലെന്നാണ് സി.പി.എമ്മുകാരുടെ അഭിപ്രായം. ജില്ല കമ്മിറ്റി മുൻ അംഗം കൂടിയായ ടി.കെ. പളനി അടക്കമുള്ളവരെ സമ്മേളന കാലയളവിൽ സി.പി.െഎയിലെടുത്തത് വെല്ലുവിളിയായാണ് സി.പി.എം കാണുന്നത്. ജില്ലയുടെ പല ഭാഗത്തും സി.പി.എമ്മിലെ അസംതൃപ്തരെ സ്വാഗതംചെയ്യുന്ന സമീപനമാണ് സി.പി.െഎക്കുള്ളത്. ഇവരെ പാർട്ടിയിലെത്തിക്കാനുള്ള ഇടപെടൽ നടത്തുന്നതും ചൊടിപ്പിക്കുന്നതിന് കാരണമാണ്. ഭരണപങ്കാളിത്തമുള്ള തദ്ദേശസ്ഥാപനങ്ങളിൽ പ്രതിപക്ഷേത്തക്കാൾ കടുത്ത നിലപാട് സ്വീകരിക്കുന്നതും അമർഷത്തിന് കാരണമാണ്. നിസ്സാര വിഷയങ്ങളിൽപോലും പരസ്യപ്രതിഷേധം സംഘടിപ്പിക്കുന്നത് ഭരണത്തി​െൻറ പ്രതിച്ഛായയെ ബാധിക്കുന്നതായാണ് പരാതി. ഇത്തരത്തിൽ ജില്ലയിലെ നിരവധി വിഷയങ്ങളിലെ നിലപാടുകളും റിപ്പോർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, വി.എസ് ഗ്രൂപ് നിഷ്പ്രഭമായ പുതിയ സമ്മേളന കാലയളവിൽ സ്വന്തം തട്ടകത്തിലുണ്ടായ വിഭാഗീയതകൾ ഒൗദ്യോഗിക പക്ഷത്തെ അലട്ടുന്ന പ്രധാന വിഷയമാണ്. ചാരുംമൂട്ടിലടക്കമുണ്ടായ വിഭാഗീയ വിഷയങ്ങളും ചർച്ചക്ക് കാരണമായേക്കും. മാവേലിക്കര സഹകരണ ബാങ്ക് അഴിമതി, പാർട്ടി നിയന്ത്രണത്തിലുള്ള നൂറനാട് പടനിലം സ്കൂൾ അഴിമതി, കട്ടച്ചിറ വെള്ളാപ്പള്ളി കോളജുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയും ചർച്ചക്ക് വരാൻ സാധ്യത ഏറെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.