കേരള ഫോക്​ലോർ അക്കാദമി ഫോക്ഫെസ്​റ്റ്​ പാതിരപ്പള്ളിയിൽ

ആലപ്പുഴ: കേരള ഫോക്ലോർ അക്കാദമി സംഘടിപ്പിക്കുന്ന 'അൻപൊലിവ് ഫോക് ഫെസ്റ്റ്' 12, 13, 14 തീയതികളിൽ പാതിരപ്പള്ളിയിൽ നടക്കും. ചെട്ടികാട് ഔവർ ലൈബ്രറിയുടെ സുവർണ ജൂബിലി സമാപനത്തോടനുബന്ധിച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാട്ടുകുളം ക്ഷേത്ര മൈതാനിയിലും ഓഡിറ്റോറിയത്തിലുമായി നടക്കുന്ന തനത് കലാമേളയിൽ നിരവധി കലാകാരന്മാർ അണിനിരക്കും. 12ന് വൈകീട്ട് അഞ്ചിന് വയലാർ ശരത്ചന്ദ്രവർമ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. വിപ്ലവ ഗായിക പി.കെ. മേദിനിയുടെ ഗാനത്തോടെ അരങ്ങുണരും. തുടർന്ന് കിടങ്ങറ വഞ്ചിപ്പാട്ട് സംഘം നയിക്കുന്ന വഞ്ചിപ്പാട്ട്, അമ്പലപ്പുഴ മാത്തൂർ വേലകളി സംഘം അവതരിപ്പിക്കുന്ന അമ്പലപ്പുഴ വേലകളി, കലവൂർ ദീപാലിക കളരിപ്പയറ്റ് സംഘത്തി​െൻറ കളരിപ്പയറ്റ് എന്നിവ നടക്കും. ദ്രാവിഡ ഗോത്രം അവതരിപ്പിക്കുന്ന നാടൻപാട്ടും അരങ്ങേറും. 13ന് ഉച്ചക്ക് രണ്ടിന് ആലപ്പുഴയിലെ എഴുത്തുകാർ ഒത്തുകൂടുന്ന സാഹിത്യസദസ്സ്. കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്യും. ചെറുകഥാകൃത്ത് എസ്. ഹരീഷ്, ഡോ. അമൃത, ഡോ. എസ്. അജയകുമാർ, ഡോ. സുനിൽ മാർക്കോസ് എന്നിവർ ചർച്ചകൾ നയിക്കും. വൈകീട്ട് അഞ്ചിന് സെമിനാർ. തുടർന്ന് കോൽക്കളി, മുടിയേറ്റ്, പടയണി എന്നിവ അരങ്ങേറും. 14ന് വൈകീട്ട് അഞ്ചിന് ഔവർ ലൈബ്രറിയുടെ സുവർണ ജൂബിലി സമാപന സമ്മേളനം മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. തുടർന്ന് മാർഗംകളി, ഗോതുരുത്ത് ചവിട്ടുനാടക സംഘത്തി​െൻറ ചവിട്ടുനാടകം, കരിന്തലക്കൂട്ടം അവതരിപ്പിക്കുന്ന നാടൻപാട്ട് എന്നിവയോടെ ഫെസ്റ്റ് സമാപിക്കും. വാർത്തസമ്മേളനത്തിൽ ജയൻ തോമസ്, സി.എഫ്. ജോസഫ്, പി.ജെ. മാത്യു, കെ. ശ്രീകുമാർ എന്നിവർ പെങ്കടുത്തു. രക്തദാന മേഖലയിലും കുടുംബശ്രീ പ്രവർത്തകർ ആലപ്പുഴ: രക്തദാന മേഖലയിലേക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി ജില്ല കുടുംബശ്രീ മിഷന് കീഴിലെ ജെൻഡറി​െൻറ പ്രവര്‍ത്തകര്‍. ജെൻഡര്‍ സ്ത്രീ പദവി സ്വയംപഠന പ്രക്രിയയുടെ ഭാഗമായാണ് 'തേജസ്വിനി' എന്ന പേരിലെ പദ്ധതി. സംസ്ഥാനത്ത് ഇത്തരമൊരു പദ്ധതി ആദ്യമായി അവതരിപ്പിക്കുന്നത് ആലപ്പുഴ ജില്ല കുടുംബശ്രീ മിഷനിലാണ്. തേജസ്വിനി ആരോഗ്യ ബോധവത്കരണ കാമ്പയിനി​െൻറ ഭാഗമായി ജില്ലതല ആര്‍.പിമാര്‍ക്കുള്ള പരിശീലനം നല്‍കി. പരിശീലനം ലഭിച്ച ആര്‍.പിമാര്‍ ഈ പദ്ധതി വാര്‍ഡുകളില്‍ അവതരിപ്പിക്കും. ജില്ലയിലെ 79 സി.ഡി.എസുകളില്‍നിന്നുള്ള 158 ആര്‍.പിമാര്‍ പരിശീലനത്തില്‍ പങ്കെടുത്തു. പരിശീലനത്തില്‍ പങ്കെടുത്തവരില്‍നിന്ന് ഗ്രൂപ്പുകള്‍ പരിശോധിക്കാൻ രക്ത സാമ്പിളുകള്‍ ശേഖരിച്ചു. കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ സുജ ഈപ്പന്‍ യോഗം ഉദ്ഘാടനം ചെയ്തു. എ.ഡി.എം.സി കെ.ബി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഓങ്കോളജി വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോ. പ്രവീണ്‍ ജേക്കബ് നൈനാന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഡി.പി.എം മോള്‍ജി ഖാലിദ് പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.