ഭക്ഷണം ലഭിക്കാതെ ക്ലേശിക്കുന്നവരിൽ സമ്പന്ന കുടുംബാംഗങ്ങളും ^മന്ത്രി

ഭക്ഷണം ലഭിക്കാതെ ക്ലേശിക്കുന്നവരിൽ സമ്പന്ന കുടുംബാംഗങ്ങളും -മന്ത്രി ചേര്‍ത്തല: ദരിദ്രർ മാത്രമല്ല സമ്പന്ന കുടുംബങ്ങളിൽപെട്ടവരും ഭക്ഷണം ലഭിക്കാതെ ക്ലേശിക്കുന്നവരുടെ പട്ടികയിലുണ്ടെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. സാന്ത്വനം പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സൊസൈറ്റിയുടെ വിശപ്പുരഹിത ചേര്‍ത്തല പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അണുകുടുംബ സാഹചര്യവും അവനവനിലേക്ക് ചുരുങ്ങുന്ന പ്രവണതയും വയോധികരായ മാതാപിതാക്കളെ ഒറ്റപ്പെടുത്തുന്നുണ്ട്. രോഗങ്ങളും വാര്‍ധക്യത്തി​െൻറ അവശതയും കാരണം ആഹാരം തയാറാക്കാന്‍ സാധിക്കാത്തവരും അനവധിയാണ്. പൈലറ്റ് പദ്ധതി തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ് നടപ്പാക്കുക. ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. 20 രൂപക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുകയും നിവൃത്തിയില്ലാത്തവര്‍ക്ക് സൗജന്യമായി നല്‍കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. എ.എം. ആരിഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യുന്നവരുടെ പട്ടിക എം.എല്‍.എ ഏറ്റുവാങ്ങി. കെ. പ്രസാദ്, എന്‍.ആര്‍. ബാബുരാജ്, മനു സി. പുളിക്കല്‍, ഒ.സി. വക്കച്ചന്‍, എം.എല്‍. പ്രകാശ്, കെ.എം. സുകുമാരന്‍, പി.ജി. മുരളീധരന്‍, പി. ഷാജിമോഹന്‍, സി. ശ്യാംകുമാര്‍, പി.ഡി. സബീഷ്, നിര്‍മല ശെല്‍വരാജ്, ആബിദ അസീസ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.