കുട്ടനാട്ടില്‍ ജലജന്യ രോഗങ്ങളും അർബുദവും വ്യാപകമാകുന്നത്​ തടയാന്‍ നടപടി വേണം

എടത്വ: കുട്ടനാട്ടില്‍ ജലജന്യ രോഗങ്ങളും അർബുദം പോലുള്ള മാരകരോഗങ്ങളും വ്യാപകമാകുന്നത് തടയാന്‍ നടപടി വേണമെന്ന് എടത്വ വികസന സമിതി യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ തോട്ടവിളകള്‍ക്കും നാണ്യവിളകള്‍ക്കും റബറിനും കുട്ടനാട്ടിലെയും ഓണാട്ടുകരയിലെയും നെല്‍കൃഷിക്കും വേണ്ടി പാരിസ്ഥിതിക പ്രത്യാഘാത പഠനമില്ലാതെ പ്രയോഗിക്കപ്പെടുന്ന രാസവളങ്ങളുടെയും കളനാശിനിയുടെയും കീടനാശിനിയുടെയും ഫലമായി ജലജന്യ രോഗങ്ങള്‍ കുട്ടനാട്ടില്‍ വ്യാപകമാവുകയാണ്. അർബുദം ബാധിച്ച് ആളുകള്‍ ദിനേന മരിക്കുന്നുണ്ട്. ഇത് നിയന്ത്രണ വിധേയമാക്കാനും മണ്ണും ജലവും മലിനീകരിക്കപ്പെടുന്നത് തടയാനും കേന്ദ്രമാതൃകയില്‍ സംസ്ഥാനതലത്തില്‍ പരിസ്ഥിതി വകുപ്പ് രൂപവത്കരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും സമിതിയുടെ നേതൃത്വത്തില്‍ നടന്ന നവവത്സര സ്‌നേഹസംഗമ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന സബ് ട്രഷറി കെട്ടിടനിര്‍മാണ തടസ്സം നീക്കാന്‍ മുഖ്യമന്ത്രിയും കലക്ടറും അടിയന്തരമായി ഇടപെടണം. വികസന സമിതി പ്രസിഡൻറ് പി.കെ. സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പോളി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പാലത്തിങ്കല്‍, തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജനൂബ് പുഷ്പാകരന്‍, പീരുമേട് എസ്.എന്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ടി. സനല്‍കുമാര്‍, ആൻറണി ഫ്രാന്‍സിസ് കട്ടപ്പുറം, ജോജി കരിക്കംപള്ളി, കുഞ്ഞുമോന്‍ പട്ടത്താനം, ജോര്‍ജ് തോമസ് കളപ്പുര, പി.വി.എന്‍. മേനോന്‍, ജസ്റ്റിന്‍ മാളിയേക്കല്‍, ജിനോ മണക്കളം, കെ.പി. തമ്പി, കെ.സി. സന്തോഷ്, ജി.കെ. പാർഥന്‍, എസ്. സനില്‍കുമാര്‍, ഷാജി ആനന്ദാലയം, പി.വി. ചാക്കോ പടികാട് എന്നിവര്‍ സംസാരിച്ചു. എസ്.ബി.ഐ കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം ആലപ്പുഴ: അക്കൗണ്ടിൽ മിനിമം ബാലൻസ് കുറവാണെന്ന പേരിൽ അക്കൗണ്ടിലെ നാമമാത്ര തുകയിൽനിന്ന് പിഴ ഇൗടാക്കി കോടികൾ കൊള്ളയടിച്ച എസ്.ബി.ഐയുടെ ജനദ്രോഹ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ആലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റി ആലപ്പുഴ എസ്.ബി.ഐ-എ.ഡി.ബി ബ്രാഞ്ചിന് മുന്നിൽ ഉപരോധ സമരം നടത്തി. നിയോജകമണ്ഡലം പ്രസിഡൻറ് ആർ. അംജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സജിൽ ഷെരീഫ് അധ്യക്ഷത വഹിച്ചു. രാഹുൽ കൃഷ്ണൻ, അസ്ലം, ഉബൈസ്, അനിൽ എന്നിവർ സംസാരിച്ചു. ദര്‍ശന തിരുനാള്‍ ചേര്‍ത്തല: ലിസ്യുനഗര്‍ ചെറുപുഷ്പ ദേവാലയത്തിലെ കൊച്ചുത്രേസ്യയുടെ ദര്‍ശന തിരുനാള്‍ വെള്ളിയാഴ്ച മുതല്‍ 14 വരെ ആഘോഷിക്കും. രാവിലെ 6.30ന് ആഘോഷമായ പാട്ടുകുര്‍ബാന, വൈകീട്ട് 4.15ന് ആരാധന സമാപനശുശ്രുഷ. തുടര്‍ന്ന് ഫാ. ജോര്‍ജ് പുന്നക്കല്‍ തിരുനാളിന് കൊടിയേറ്റും. 13ന് വൈകീട്ട് ആഘോഷമായ പാട്ടുകുര്‍ബാന. 14ന് വൈകീട്ട് 4.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ. വിപിന്‍ കുരിശുതറ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.