നെൽകൃഷിയുടെ പേരിൽ പാടങ്ങള്‍ കേന്ദ്രീകരിച്ച് വൻ തട്ടിപ്പെന്ന്​ ആ​േക്ഷപം

ചേർത്തല: താലൂക്കി​െൻറ വടക്കൻ മേഖലയിലെ പാടശേഖരങ്ങള്‍ കേന്ദ്രീകരിച്ച് നെൽകൃഷിയുടെ പേരിൽ വൻ തട്ടിപ്പെന്ന് പരാതി. കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് ചില കര്‍ഷക സംഘങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്ന് വര്‍ഷങ്ങളായി സര്‍ക്കാറിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ കൈക്കലാക്കിയിട്ടും നടപടിയുണ്ടാകുന്നില്ല. വയലാർ, പട്ടണക്കാട്, കടക്കരപ്പള്ളി, തുറവൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട് തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിലാണ് നെൽകൃഷി നടത്തുന്നതി​െൻറ പേരിൽ സർക്കാറിൽനിന്ന് ലക്ഷങ്ങൾ തട്ടുന്നത്. ഈ മേഖലയിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും ഉടമകൾ നെൽകൃഷി ചെയ്യുന്നില്ല. ഇത്തവണയും ലക്ഷങ്ങൾ സർക്കാർ ഒഴുക്കിയിട്ടും നൂറുപറ നെല്ലുപോലും കിട്ടിയില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. തൊഴിലാളികളുടെ ലഭ്യതക്കുറവും അധിക കൂലിയും മൂലം കൃഷി ലാഭകരമല്ലാതാവുകയും ഇവിടത്തെ പാടശേഖരങ്ങളുടെ അവസ്ഥയിൽ യന്ത്രങ്ങൾ ഇറക്കാൻ സാധിക്കാതെ വന്നതോടെയുമാണ് പാടശേഖര ഉടമകൾ നെൽകൃഷി നടത്താതായത്. എന്നാൽ, ഈ അവസ്ഥ മുതലെടുത്ത് മത്സ്യമാഫിയ രംഗത്തുവരുകയും കർഷക സംഘങ്ങളുമായി കൈകോർത്ത് വൻ തട്ടിപ്പ് നടത്തുകയുമാണ് ചെയ്യുന്നത്. കർഷക സംഘങ്ങൾ പൊതുയോഗങ്ങൾ വിളിച്ചുകൂട്ടി കൃഷിയുടെ നഷ്ടക്കണക്കുകൾ പറയും. ഇതിനുശേഷം കർഷകർക്ക് വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയും കൃഷിയിടം നെൽകൃഷിക്കായി പാട്ടത്തിന് നൽകുകയും ചെയ്യും. പാടശേഖര ഉടമകളിൽനിന്ന് ഒപ്പ് ശേഖരിച്ച് കൃഷിഭവനും ത്രിതല പഞ്ചായത്തുകൾക്കും നൽകും. പിന്നീടാണ് ഉദ്യോഗസ്ഥരും സംഘം ഭാരവാഹികളും കരാറുകാരും ചേർന്നുള്ള തട്ടിപ്പ് തുടങ്ങുന്നത്. തുടക്കത്തിൽ പാടശേഖരത്ത് നെൽകൃഷി ചെയ്യുന്നതായി പ്രഖ്യാപിക്കും. തുടർന്ന് നിലം ഒരുക്കാനുള്ള തുക കൃഷിഭവനിൽനിന്ന് വാങ്ങും. ചില പഞ്ചായത്തുകളിൽ ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് കൊടുത്തിട്ടുമുണ്ട്. ഇതിനുശേഷം കൃഷിയിറക്കാൻ വിത്ത് കൃഷിഭവനിൽനിന്ന് വാങ്ങും. കർഷക സംഘത്തിലെ ഭാരവാഹികളും കരാറുകാരും ചേർന്ന് വിത്ത് വിതക്കും. ആഴ്ചകൾ പിന്നിടുമ്പോൾ നാമമാത്രമായ നെല്ലും വൻതോതിൽ കളകളും പാടശേഖരങ്ങളിൽ വളരും. ഇതോടൊപ്പം പാടശേഖരങ്ങളിലെ പുറംതോടുകൾ ആഴംകൂട്ടി മത്സ്യകൃഷി ആരംഭിക്കും. റോഡി​െൻറ വശങ്ങൾ വിട്ട് ഉൾപ്രദേശങ്ങളിൽ ഇത്തരത്തിൽ കൃഷി ഇറക്കുന്നതുമൂലം ഈ തട്ടിപ്പ് പൊതുജനം അറിയില്ല. അഥവ ആരെങ്കിലും പരാതിപ്പെട്ടാൽ ഈ പാടശേഖരങ്ങളിൽ എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ച് ഉദ്യോഗസ്ഥർ പരിശോധനക്ക് പോവുകയും ഇല്ല. ചേർത്തല താലൂക്കി​െൻറ വടക്കൻ മേഖലയിലെ പാടശേഖരങ്ങളിലെ കഴിഞ്ഞ പത്തുവർഷത്തെ നെൽകൃഷിയെക്കുറിച്ചും ഇതി​െൻറ പിന്നിൽ നടന്നിട്ടുള്ള അഴിമതിയെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന് കർഷകർ പരാതിപ്പെടുന്നു. വിശപ്പുരഹിത കേരളം; ഭക്ഷണമെത്തിക്കാൻ സഹായിക്കാം ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ നടപ്പാക്കുന്ന വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി അശരണർക്ക് ഭക്ഷണം സൗജന്യമായി വീടുകളിൽ എത്തിച്ചുനൽകുന്നതിന് വ്യക്തികൾ, സന്നദ്ധസംഘടനകൾ, തൊഴിലാളി കൂട്ടായ്മകൾ എന്നിവരുടെ സഹായം അഭ്യർഥിച്ചു. ആശ്രമം, കാളാത്ത്, കൊറ്റംകുളങ്ങര, മന്നത്ത്, വട്ടയാൽ, വാടക്കൽ, മുല്ലാത്ത്, ഇരവുകാട്, വഴിച്ചേരി വാർഡുകളിൽ ഭക്ഷണം എത്തിക്കുന്നതിനാണിത്. വിശദ വിവരങ്ങൾക്ക് ജില്ല സപ്ലൈ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 8547711147, 9495442389, 9496332549.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.