ചാരുംമൂട്ടിൽ കുടിവെള്ളക്ഷാമം രൂക്ഷം

ചാരുംമൂട്: വേനൽക്കാലം തുടങ്ങിയതോടെ ചാരുംമൂട് മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. ചുനക്കര, നൂറനാട്, താമരക്കുളം, പാലമേൽ പഞ്ചായത്തുകളിലാണ് വേനൽക്കാലത്തി​െൻറ തുടക്കത്തിൽത്തന്നെ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി തുടങ്ങിയ പാറ്റൂർ കുടിവെള്ള പദ്ധതി പൂർണമായും പ്രയോജനപ്പെടുന്നില്ല. നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനായിരുന്നു പദ്ധതി. ഇതിനായി വർഷങ്ങൾ പഴക്കമുള്ള പൈപ്പുകളാണ് ഉപയോഗിച്ചതെന്ന ആക്ഷേപമുണ്ട്. 20 വർഷം മുമ്പ് സ്ഥാപിച്ചതായതിനാൽ പല ഭാഗങ്ങളിലും പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവാണ്. താമരക്കുളം, പാലമേൽ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങൾ മഴക്കാലത്തുപോലും കുടിവെള്ളക്ഷാമം നേരിടുന്നവയാണ്. ഈ പഞ്ചായത്തിലെ പല കുടിവെള്ള പദ്ധതികളും പൂർണമായി പ്രവർത്തനസജ്ജമല്ലാത്തതും കുടിവെള്ളക്ഷാമത്തിന് കാരണമാകുന്നുണ്ട്. നൂറനാട് പഞ്ചായത്ത് പ്രദേശത്ത് ആരംഭിച്ച പാറ്റൂർ കുടിവെള്ള പദ്ധതി വന്നതോടെ പ്രദേശത്തെ നിരവധി ചെറുകിട കുടിവെള്ള പദ്ധതികൾ നിർത്തലാക്കുകയും ചെയ്തു. അച്ചൻകോവിലാറും വരളാൻ തുടങ്ങിയതോടെ രൂക്ഷമായ ജലക്ഷാമമാണ് ഇവിടെ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം അച്ചൻകോവിലാറിൽനിന്ന് വെള്ളം പമ്പ് ചെയ്യാൻ ശ്രമിച്ചെങ്കിലും ആവശ്യാനുസരണം ലഭിച്ചില്ല. ആറ്റിലൂടെയുള്ള കിഴക്കൻ വെള്ളത്തി​െൻറ ഒഴുക്കും നിലച്ചു. പൈപ്പുകൾ അറ്റകുറ്റപ്പണി നടത്തണമെന്നും ജലക്ഷാമത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റിക്കെതിരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രതിഷേധം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. ചെങ്ങന്നൂർ ഫെസ്റ്റ് മത്സരങ്ങൾ ചെങ്ങന്നൂർ: ഫെസ്റ്റിനോടനുബന്ധിച്ച് ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യു.പി, എൽ.പി വിദ്യാർഥികൾക്കായി വിവിധ കല-വിജ്ഞാന മത്സരങ്ങൾ സംഘടിപ്പിക്കും. സ്കൂൾ തലത്തിൽനിന്ന് തെരഞ്ഞെടുത്ത് അയക്കുന്ന വിദ്യാർഥികൾക്കായി 14-ന് വൈകീട്ട് ആറിന് ഫെസ്റ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക. ഉപന്യാസം, പ്രസംഗം, ലളിതഗാനം, വഞ്ചിപ്പാട്ട്, തിരുവാതിര, ദേശഭക്തിഗാനം, മോണോ ആക്ട്, സിനിമാറ്റിക് ഡാൻസ്, കരോക്കെ സിനിമാഗാനം എന്നിവയാണ് നടത്തുന്നത്. 2017-18 വർഷത്തിൽ ജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന കലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനവും നേടിയ കുട്ടികളെ 16-ന് നടക്കുന്ന ചടങ്ങിൽ അനുമോദിക്കും. പങ്കെടുക്കുന്നവർ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 94461 92883, 99954 35298. ചെങ്ങന്നൂർ ഫെസ്റ്റ്; അവാർഡ് പ്രഖ്യാപിച്ചു ചെങ്ങന്നൂർ: -ഫെസ്റ്റിനോടനുബന്ധിച്ച് പദ്മഭൂഷൻ പോത്തൻ ജോസഫ് മാധ്യമ അവാർഡ് സാം കെ. ചാക്കോ മംഗളത്തിനും പദ്മശ്രീ പി.എം. ജോസഫ് കായിക അവാർഡ് ഡോ. ഷേർലി ഫിലിപ്പിനും പദ്മശ്രീ ഗുരു ചെങ്ങന്നൂർ രാമൻപിള്ള കലാരംഗത്തെ അവാർഡ് നാഗസ്വര വിദ്വാൻ ടി.ആർ. ശിവശങ്കരപ്പണിക്കർക്കും നൽകും. 14-ന് വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രി മാത്യു ടി. തോമസ് അവാർഡ് കൈമാറും. ചെങ്ങന്നൂർ ആർ.ഡി.ഒ എച്ച്. ഹരികുമാർ ചെയർമാനായ ഏഴംഗ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.