തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാൻ ശ്രമം

ചെങ്ങന്നൂർ:- അനവധി വർഷത്തെ സമര പോരാട്ടങ്ങളിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശ നിയമങ്ങൾ കേന്ദ്ര--സംസ്ഥാന സർക്കാറുകൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ സമ്മേളനം ആരോപിച്ചു. പൊതുയോഗം കെ.പി.സി.സി അംഗം കെ.എൻ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സജീവൻ കല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് കെ.ആർ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. കൊടിമരം ഉദ്ഘാടനം സെക്രട്ടറി ചാർലി എബ്രഹാം നിർവഹിച്ചു. കെ. ദേവദാസ്, രാധേഷ് കണ്ണന്നൂർ, ഹരികുമാർ, ശ്രീവിദ്യ മാധവൻ, റ്റിബി താമരപ്പള്ളിൽ തുടങ്ങിയവർ സംസാരിച്ചു. താൽക്കാലിക ഒഴിവ് ചെങ്ങന്നൂർ: ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജ് ലേഡീസ് ഹോസ്റ്റലിലെ കുക്ക് തസ്തികയിലേക്ക് പാചകത്തിന് പ്രാവീണ്യമുള്ള വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 12-ന് രാവിലെ 11ന് കോളജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0479-2454125. വൈദ്യുതി മുടങ്ങും അമ്പലപ്പുഴ: സെക്ഷനിലെ ശ്രീകുമാർ, പുന്തല, പുന്തല ഇൗസ്റ്റ്, സഹോദര, മുരളിമുക്ക് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വ്യാഴാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ചേര്‍ത്തല: ഡിവിഷന് കീഴിലുള്ള പായിപ്പാട്, പതിനൊന്നാംമൈല്‍, മതിലകം, കളരിവെളി എന്നീ ട്രാൻസ്ഫോര്‍മറുകളുടെ പരിധിയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. കുട്ടനാട്: 66 കെ.വി സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെ സബ്‌സ്റ്റേഷന്‍ പരിധിയിെല പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.