ഇ.എസ്​.ഐ ഡിസ്​പെൻസറി നിർത്തലാക്കില്ല ^എം.പി

ഇ.എസ്.ഐ ഡിസ്പെൻസറി നിർത്തലാക്കില്ല -എം.പി ചെങ്ങന്നൂർ: മാന്നാറിൽ പ്രവർത്തിക്കുന്ന ഇ.എസ്.ഐ ഡിസ്പെൻസറി നിർത്തലാക്കിെല്ലന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. മാന്നാർ ഇ.എസ്.ഐ ഡിസ്പെൻസറി പൂട്ടുന്നതിനെ സംബന്ധിച്ച് വന്ന വാർത്തയെത്തുടർന്ന് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് ഡയറക്ടറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഡിസ്പെൻസറി നിർത്തലാക്കില്ല എന്ന ഉറപ്പ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മാസംതോറും 1000 രോഗികളെങ്കിലും ചികിത്സക്കായി എത്തുന്ന ഇ.എസ്.ഐ ഡിസ്പെൻസറികൾ മാത്രം നിലനിർത്തിയാൽ മതിയെന്നാണ് കേന്ദ്ര സർക്കാറി​െൻറ പുതിയ തീരുമാനം. എന്നാൽ, മാന്നാർ ഡിസ്പെൻസറിയിൽ ഇ.എസ്.ഐ കാർഡുള്ള ആയിരത്തോളം രോഗികൾ ചികിത്സക്ക് എത്തുന്നിെല്ലന്ന സ്ഥിതിയാണ് നിലവിലുള്ളത്. കേന്ദ്ര സർക്കാറി​െൻറ പുതിയ നയം അനുസരിച്ച് മാന്നാർ ഉൾപ്പെടെയുള്ള ഇ.എസ്.ഐ ഡിസ്പെൻസറികൾ ഭാവിയിൽ നിർത്തലാക്കേണ്ടി വരുമെന്ന് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് ഡയറക്ടർ അറിയിച്ചതായും എം.പി പറഞ്ഞു. ഇ.എസ്.ഐ ഡിസ്പെൻസറികൾ സംസ്ഥാന തൊഴിൽ വകുപ്പി​െൻറ കീഴിലാണ് പ്രവർത്തിക്കുന്നത്. അവിടത്തെ ഡോക്ടർമാരെയും സ്റ്റാഫിനെയും നിയമിക്കുന്നത് കേരള പബ്ലിക് സർവിസ് കമീഷനാണ്. എന്നാൽ, ഡോക്ടർമാർക്കും സ്റ്റാഫിനും ശമ്പളം നൽകുന്നതും ഡിസ്പെൻസറിക്ക് സ്വന്തമായി കെട്ടിടം നിർമിച്ച് നൽകുന്നതും കേന്ദ്ര തൊഴിൽ മന്ത്രാലയമാണ്. രോഗികളുടെ എണ്ണം വർധിച്ചാൽ മാത്രമേ ഇ.എസ്.ഐ കോർപറേഷ​െൻറ പുതിയ നിബന്ധനകൾ മറികടക്കാൻ കഴിയൂ. മാന്നാർ ഇ.എസ്.ഐ ഡിസ്പെൻസറി നിലനിർത്തുന്നതിനെ സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർക്കുമെന്നും എം.പി അറിയിച്ചു. റോഡ് ഉദ്ഘാടനം ചെങ്ങന്നൂര്‍: എം.പി ഫണ്ട് വിനിയോഗിച്ച് നിർമിച്ച നഗരസഭ ഒന്നാം വാര്‍ഡിലെ മുണ്ടന്‍കാവ്-പനങ്ങാട്ടുപടി-കുറുക്കത്തില്‍പടി-വഞ്ഞിപ്പുഴ റിസോര്‍ട്ട് റോഡി​െൻറ ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എം.പി നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. പി.ജെ. അലക്‌സ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശോഭ വര്‍ഗീസ്, പി.കെ. അനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ കെ. ഷിബുരാജന്‍, വത്സല മോഹന്‍, സജന്‍ സാമുവേല്‍, മേഴ്‌സി ജോണ്‍, ജയിംസ് പടിപ്പുരക്കല്‍, രാജന്‍ ആലംപള്ളി, വരുണ്‍ മട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു. ലഹരിവിരുദ്ധ ബോധവത്കരണം കറ്റാനം: പോപ്പ് പയസ് സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സി​െൻറ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ ബോധവത്കരണം പ്രിൻസിപ്പൽ എസ്. ഡെയ്സി ഉദ്ഘാടനം ചെയ്തു. ഫാ. ഉമ്മൻ പടിപുരക്കൽ, ജോജി തോമസ്, സി.ടി. വർഗീസ്, എസ്. മിനി, ഗായത്രി, ഷിബിൻഷ, ജോബിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.