സി.പി.എം ജില്ല സമ്മേളനം കായംകുളത്ത്​ 13 മുതൽ

13 മുതൽ 15 വരെ; പിണറായി, വി.എസ്, കോടിയേരി തുടങ്ങിയവർ പെങ്കടുക്കും കായംകുളം: സി.പി.എം ജില്ല സമ്മേളനം 13, 14, 15 തീയതികളിൽ കായംകുളത്ത് നടക്കും. രണ്ടാംകുറ്റി മിഖാസ് ഒാഡിറ്റോറിയത്തിൽ 13ന് രാവിലെ 9.30ന് മന്ത്രി ജി. സുധാകരൻ പതാക ഉയർത്തുന്നതോെട സമ്മേളന നടപടികൾക്ക് തുടക്കമാകും. തുടർന്ന് ഭരണപരിഷ്കരണ കമ്മിറ്റി ചെയർമാൻ വി.എസ്. അച്യുതാനന്ദൻ ദീപശിഖ തെളിക്കും. 10.15ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ എ. വിജയരാഘവൻ, പി. കരുണാകരൻ, വൈക്കം വിശ്വൻ, ടി.എം. തോമസ് െഎസക്, എ.കെ. ബാലൻ, എളമരം കരീം, കെ.കെ. ഷൈലജ, എം.സി. ജോസഫൈൻ, എം.വി. ഗോവിന്ദൻ മാസ്റ്റർ എന്നിവർ ഉപരി കമ്മിറ്റി പ്രതിനിധികളായി പെങ്കടുക്കും. 15ന് രാവിലെ 10ന് പുതിയ ജില്ല കമ്മിറ്റിയുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ് നടക്കും. വൈകീട്ട് അഞ്ചിന് ലിങ്ക് റോഡിന് സമീപം നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായുള്ള റെഡ് വളൻറിയർ മാർച്ച് മുരുക്കുംമൂട്ടിൽനിന്ന് വൈകീട്ട് മൂന്നിന് തുടങ്ങും. കൂടാതെ, എം.എസ്.എം കോളജ്, നിറയിൽമുക്ക്, കുന്നത്താലുംമൂട് എന്നിവിടങ്ങളിൽനിന്ന് പ്രകടനങ്ങൾ തുടങ്ങും. സമ്മേളനത്തിന് മുന്നോടിയായി ചരിത്ര-കാർഷിക-ഫോേട്ടാ-പുരാവസ്തു പ്രദർശനം പഴയ ലക്ഷ്മി തിയറ്ററിൽ തുടക്കംകുറിച്ചു. സമ്മേളന നഗരിയിലേക്കുള്ള പതാക-കൊടിമര ജാഥകളും കപ്പിയും കയറും വഹിച്ചുള്ള ജാഥയും വ്യാഴാഴ്ച നടക്കും. വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പൊതുസമ്മേളന നഗരിയിലേക്കുള്ള പതാകജാഥ രാവിലെ ഒമ്പതിന് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. 63 കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം വൈകീട്ട് അഞ്ചിന് സമ്മേളന നഗരിയിലെത്തും. പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാകജാഥ വ്യാഴാഴ്ച രാവിലെ 10ന് കള്ളിക്കാട് രക്തസാക്ഷി മണ്ഡപത്തിൽ ജില്ല സെക്രേട്ടറിയറ്റ് അംഗം കെ. പ്രസാദ് ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണശേഷം വൈകീട്ട് അഞ്ചിന് പ്രതിനിധി സമ്മേളന നഗരിയിൽ സമാപിക്കും. കപ്പിയും കയറുമായുള്ള ജാഥ കൈനകരി സഹദേവൻ രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ ഒമ്പതിന് സംസ്ഥാന കമ്മിറ്റി അംഗം സി.കെ. സദാശിവൻ ഉദ്ഘാടനം ചെയ്യും. കൊടിമരം വൈകീട്ട് മൂന്നിന് കല്ലുംമൂട് രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. ജില്ല കമ്മിറ്റി അംഗങ്ങളായ പി. അരവിന്ദാക്ഷൻ, കെ.എച്ച്. ബാബുജാൻ, പി. ഗാനകുമാർ, കോശി അലക്സ് എന്നിവർ പതാകകൾ ഏറ്റുവാങ്ങും. 12ന് കരിമുളക്കലിൽനിന്ന് തുടങ്ങുന്ന ദീപശിഖറാലി സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. സുജാത ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.