മുട്ടയിടാൻ കടലാമ പല്ലന തീരത്ത്​

ആലപ്പുഴ: വംശനാശ ഭീഷണി നേരിടുന്ന കടലാമ ഇത്തവണയും സ്വച്ഛമായ സ്ഥലം കണ്ടെത്തിയത് പല്ലനയിലാണ്. ശാന്തമായ അന്തരീക്ഷത്തിൽ മുട്ടയിടാനും അവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനും ആമകൾക്ക് കഴിയുന്നതാണ് കാരണം. ഒാഖി ചുഴലിക്കാറ്റിനുശേഷം ഉണ്ടായ കടലാക്രമണത്തിൽ തോട്ടപ്പള്ളി തീരം ഒരു കിലോമീറ്റർ പ്രദേശത്തോളം നഷ്ടപ്പെട്ടതും പല്ലനയിലേക്ക് കടലാമ എത്താൻ കാരണമായി. പല്ലന കുമാരകോടി ജങ്ഷന് പടിഞ്ഞാറ് ബുധനാഴ്ച പുലർച്ചക്ക് മുട്ടയിടാൻ തീരത്ത് എത്തിയ ഒലിവ് റിഡ്ലി ഇനത്തിൽപെട്ട കടലാമ 142 മുട്ടകളാണ് കരയിൽ നിക്ഷേപിച്ച് കടലിലേക്ക് മടങ്ങിയത്. ഒരു തീരത്തുനിന്ന് വിരിഞ്ഞുപോകുന്ന കടലാമകൾ മുട്ടയിടാറാകുേമ്പാൾ അതേ തീരത്തുതന്നെ എത്തുകയാണ് പതിവ്. സമീപവാസികളായ സുധി, സഹദേവൻ എന്നിവരാണ് ആമ മുട്ടയിടാൻ എത്തിയ വിവരം ഗ്രീൻ റൂട്ട്സ് പ്രവർത്തകരായ സജി ജയമോഹൻ, എം.ആർ. ഒാമനക്കുട്ടൻ, വി. പ്രശോഭ്കുമാർ എന്നിവരെ അറിയിച്ചത്. മുമ്പ് മനുഷ്യരുടെ ശബ്ദശല്യം കാരണം കടലാമ ഇവിടെ വന്ന് മുട്ടയിടാതെ മടങ്ങിപ്പോയിരുന്നു. ഇപ്പോൾ അനുകൂലമായ സമയവും അന്തരീക്ഷവും വന്നതോടെയാണ് പല്ലനയിലെത്തിയത്. ഇൗ സീസണിൽ പല്ലന തീരത്തുനിന്നുമാത്രം മൂന്ന് കൂട് കടലാമ മുട്ടകൾ ലഭിച്ചതായി ഗ്രീൻ റൂട്ട്സ് പ്രവർത്തകർ പറഞ്ഞു. എല്ലാ വർഷവും ഇത്തരത്തിൽ കടലാമ മുട്ട ശേഖരിച്ച് വിരിയിച്ചശേഷം അവയെ കടലിൽ നിക്ഷേപിക്കുകയാണ് പ്രവർത്തകർ ചെയ്യുന്നത്. സ്പിന്നിങ് മിൽ തൊഴിലാളികളുടെ പ്രതിഷേധം; റിപ്പബ്ലിക് ദിനത്തിലും ജോലിക്ക് കയറാൻ തീരുമാനം ആലപ്പുഴ: കോമളപുരം സ്പിന്നിങ് മിൽ തൊഴിലാളികൾക്ക് കമ്പനി തുറന്ന് ആറുമാസങ്ങൾക്കുശേഷം മിനിമം കൂലി നൽകുമെന്ന വാഗ്ദാനം സർക്കാർ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് മില്ലിലെ ഐ.എൻ.ടി.യു.സി തൊഴിലാളികൾ റിപ്പബ്ലിക് ദിനത്തിലെ അവധി നിഷേധിച്ച് ജോലിക്ക് കയറാൻ തീരുമാനിച്ചു. കോമളപുരം സ്പിന്നിങ് ആൻഡ് വീവിങ് മിൽ എംപ്ലോയീസ് യൂനിയൻ (ഐ.എൻ.ടി.യു.സി) നിർവാഹക സമിതി യോഗം തീരുമാനം രേഖാമുലം മാനേജ്മ​െൻറിനെ അറിയിച്ചു. കോമളപുരം മില്ലിലെ തൊഴിലാളികൾക്ക് മിൽ തുറന്നുപ്രവർത്തിപ്പിക്കുന്നതി​െൻറ ഭാഗമായി മിനിമം കൂലി നിലവിലെ 110 തൊഴിലാളികൾക്ക് പ്രതിദിനം 230 രൂപ മാത്രമാണ് നൽകുന്നത്. ആറ് മാസത്തിനുശേഷം 600 രൂപയായി നൽകുമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കിയില്ല. അർഹതപ്പെട്ട അവധി നിഷേധിച്ച് ജോലിക്ക് കയറുന്ന തൊഴിലാളികൾക്ക് അർഹതപ്പെട്ട മിനിമം കൂലി ഉടൻ നൽകണമെന്ന് യൂനിയൻ യോഗം ആവശ്യപ്പെട്ടു. എൽ.ഡി.എഫ് സർക്കാറി​െൻറയും ധനമന്ത്രിയുടെയും തൊഴിലാളിവിരുദ്ധ നടപടി മാറണം. യോഗത്തിൽ യൂനിയൻ പ്രസിഡൻറ് എ.എ. ഷുക്കൂർ അധ്യക്ഷത വഹിച്ചു. എൻ. ചിദംബരൻ, മാർട്ടിൻ മാത്യു, ലാൽജി, രവിരാജ്, നന്ദകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.