ചെങ്ങന്നൂര്‍: നിയന്ത്രണംവിട്ട കാര്‍ ബ്യൂട്ടിപാര്‍ലറിലേക്ക് ഇടിച്ചുകയറി കാര്‍ യാത്രികരായ രണ്ടുപേര്‍ക്ക് പരിേക്കറ്റു. വാഹനം ഓടിച്ചിരുന്ന കൊല്ലം ചിതറമുറിയില്‍ കൃഷ്ണവിലാസത്തില്‍ ജയദേവ് (48), ചിതറമുറിയില്‍ അജീഷ് വിലാസത്തില്‍ അജീഷ് (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച പുലര്‍ച്ച നാേലാടെയായിരുന്നു അപകടം. കൊല്ലത്തുനിന്ന് കോട്ടയത്തേക്ക് പോകുംവഴി എം.സി റോഡില്‍ ചെങ്ങന്നൂര്‍ ഗവ. ആശുപത്രി ജങ്ഷനിലായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു. സ്ഥാപനത്തിനും വാഹനത്തിനും കേടുപാട് സംഭവിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു ആലപ്പുഴ: ചില്ലറ വിൽപന മേഖലയിൽ നൂറുശതമാനം വിദേശ നിക്ഷേപം അനുവദിക്കുകയും നിയന്ത്രണങ്ങൾ എടുത്തുകളയുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു. വികസനത്തിെൻറ പേരിൽ കോർപറേറ്റുകൾക്ക് വേണ്ടി രാജ്യത്തെ ചെറുകിട വ്യാപാരി സമൂഹത്തെ തകർക്കുന്ന നടപടിയിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ പാർലമെൻറ് മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.