െകാച്ചി: സി.പി.എം ജില്ല കനിവ് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ആഭിമുഖ്യത്തിൽ നടത്തി. മഹാരാജാസ് ഒാഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം ചെയ്തു. എം.പി. പത്രോസ് അധ്യക്ഷത വഹിച്ചു. ഡോ. എൻ.എം. മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. ജോൺ ഫെർണാണ്ടസ് എം.എൽ.എ, കെ.എം. അഷ്റഫ് എന്നിവർ സംസാരിച്ചു. ജില്ല കോഒാഡിനേറ്റർ എം.പി. ഉദയൻ സ്വാഗതവും പി.എച്ച്. ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു. പരിശീലനം ലഭിച്ച 436 വളൻറിയർമാർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. ജില്ലയിലെ 20 സി.പി.എം ഏരിയ കമ്മിറ്റികൾക്ക് കീഴിൽ കനിവ് പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിെൻറ പത്ത് വീതം യൂനിറ്റുകളാണ് പ്രവർത്തിക്കുന്നത്. എറണാകുളവും എളമക്കരയും കേന്ദ്രീകരിച്ച് നാല് ആംബുലൻസുകളും സർവിസ് നടത്തുന്നു. കളമശ്ശേരിയിലും തൃപ്പൂണിത്തുറയിലും ആംബുലൻസ് സർവിസ് ഉടൻ ആരംഭിക്കുമെന്ന് കോഒാഡിനേറ്റർ എം.പി. ഉദയൻ പറഞ്ഞു. ചിത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.