അർത്തുങ്കൽ പെരുന്നാളിന് കൊടിയേറി

ചേർത്തല: . ബുധനാഴ്ച രാത്രി എേട്ടാടെ ആലപ്പുഴ രൂപത മെത്രാൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. 20നാണ് പ്രധാന തിരുനാൾ. 27ന് സമാപിക്കും. രാവിലെ പാലായിൽനിന്ന് ഗോഡ്സ് ഓൺ മിഷൻ ഡയറക്ടർ ഫാ. തോമസ് ഷൈജു ചിറയിൽ ആശീർവദിച്ച് നൽകിയ കൊടി ആലപ്പുഴ രൂപത മൗണ്ട് കാർമൽ കത്തീഡ്രൽ ദേവാലയത്തിൽ എത്തിച്ചു. കത്തീഡ്രൽ വികാരി ഫാ. സ്റ്റാൻലി പുളിമൂട്ടുപറമ്പിലി​െൻറ നേതൃത്വത്തിൽ പ്രാർഥന ശുശ്രൂഷക്കുശേഷം അലങ്കരിച്ച വാഹനത്തിൽ അർത്തുങ്കൽ ബസിലിക്കയിലേക്ക് കൊണ്ടുവന്നു. തുടർന്ന് കൊടിമരച്ചുവട്ടിലെ പ്രാർഥനക്കുശേഷമാണ് രൂപത മെത്രാൻ കൊടിയേറ്റിയത്. 30ഓളം വൈദികരും നൂറുകണക്കിന് വിശ്വാസികളും ചടങ്ങിൽ പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.