ബി.എഡ് ഫലം

2017 മേയില്‍ നടത്തിയ ഒന്നും മൂന്നും സെമസ്റ്റര്‍ ബി.എഡ് സ്‌പെഷല്‍ എജുക്കേഷന്‍ (ഐ.ഡി) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. 2016 ആഗസ്റ്റില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എഡ് സ്‌പെഷല്‍ എജുക്കേഷന്‍ (എം.ആർ) സപ്ലിമ​െൻററി പരീക്ഷയുടെ ഫലം വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനക്ക് ഹാജരാകണം 2017 ഫെബ്രുവരിയില്‍ നടത്തിയ ഏഴാം സെമസ്റ്റര്‍ ബി.എ/ബി.കോം/ബി.ബി.എ എൽഎല്‍.ബി ഇൻറഗ്രേറ്റഡ് പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷിച്ചവര്‍ ജനുവരി 11 മുതല്‍ 19 വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ തിരിച്ചറിയല്‍ രേഖയും ഹാള്‍ടിക്കറ്റുമായി പുനഃപരിശോധന വിഭാഗത്തില്‍ (EJ 1 Section) എത്തണം. എം.ഫില്‍ ഫലം 2017 ഒക്‌ടോബറില്‍ നടത്തിയ 2016-17 ബാച്ച് (സി.എസ്.എസ്) എം.ഫില്‍ കൊമേഴ്‌സ്, ഹിസ്റ്ററി, ഫിസിക്‌സ്, ജിയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ലേര്‍ണിങ് ഡിസെബിലിറ്റി, സംസ്‌കൃതം, കണ്‍സള്‍ട്ടിങ് സൈക്കോളജി, കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. മാര്‍ക്ക്‌ലിസ്റ്റുകള്‍ കൈപ്പറ്റണം വിദൂരവിദ്യാഭ്യാസ കേന്ദ്രം 2017 നവംബറില്‍ നടത്തിയ എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് െറഗുലര്‍/സപ്ലിമ​െൻററി പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ എസ്.ഡി.ഇയുടെ (പാളയം) ഓഫിസില്‍നിന്ന് ജനുവരി 11 മുതല്‍ ഹാള്‍ടിക്കറ്റുമായി വന്ന് കൈപ്പറ്റണം. പി.ജി ഡിപ്ലോമ ഇന്‍ ജെറിയാട്രിക് കൗണ്‍സലിങ് മനഃശാസ്ത്ര വിഭാഗത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സ​െൻറര്‍ ഫോര്‍ ജെറിയാട്രിക് സ്റ്റഡീസില്‍ തുടങ്ങുന്ന പി.ജി ഡിപ്ലോമ കോഴ്‌സിലേക്ക് (പി.ജി.ഡി.ജി.സി) അപേക്ഷ ക്ഷണിച്ചു. ഒരുവര്‍ഷ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ചേരുന്നതിന് ഡിഗ്രിയാണ് അടിസ്ഥാനയോഗ്യത. കോഴ്‌സ് ഫീസ് 10,000 രൂപ. ഉയര്‍ന്ന പ്രായപരിധി 60 വയസ്സ്. ശനി, ഞായര്‍ ദിവസങ്ങളില്‍ കാര്യവട്ടം കാമ്പസിലുള്ള മനഃശാസ്ത്ര വിഭാഗത്തിലാണ് ക്ലാസുകള്‍ നടത്തുന്നത്. 2018 ജനുവരി 30 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷഫോറത്തിനും വിശദവിവരങ്ങള്‍ക്കും ഫോണ്‍ 9447221421. ബി.ടെക് ഫലം 2017 സെപ്റ്റംബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.ടെക് (പാര്‍ട്ട്-ടൈം റീസ്ട്രക്‌ചേര്‍ഡ്) (2008 സ്‌കീം െറഗുലര്‍) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.