കൊച്ചി: നാല് വയസ്സുകാരിയെ ഭിത്തിയിലിടിച്ച് കൊന്ന കേസിൽ മാതാവ് അടക്കം മൂന്നുപേർ കുറ്റക്കാരെന്ന് കോടതി. കുട്ടിയുടെ മാതാവിെൻറ കാമുകന്മാരായ തിരുവാണിയൂര്‍ മീമ്പാറ കോണംപറമ്പില്‍ രഞ്ജിത്ത് (32), തിരുവാണിയൂര്‍ കരിക്കോട്ടില്‍ ബേസില്‍ (22), കുട്ടിയുടെ മാതാവ് തിരുവാണിയൂർ സ്വദേശിനിയായ 27കാരി എന്നിവരെയാണ് എറണാകുളം അഡീഷനൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക) കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് കുറ്റക്കാരനായി കണ്ടെത്തിയത്. പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. ഇവർക്ക് ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. 2013 ഒക്ടോബറിലാണ് എല്‍.കെ.ജി വിദ്യാര്‍ഥിനിയായ നാല് വയസ്സുകാരി പീഡനത്തിനിരയായി ദാരുണമായി െകാല്ലപ്പെട്ടത്. സ്കൂളിൽനിന്ന് വരുകയായിരുന്ന കുട്ടിയെ രഞ്ജിത്തും ബേസിലും ചേർന്ന് ഇവർ വാടകക്ക് താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചശേഷം ടെറസിലെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിെൻറ കണ്ടെത്തൽ. തുടർന്ന് പ്രതികൾ മൃതദേഹം ആരക്കുന്നത്ത് എത്തിച്ചു. ആദ്യം ആരക്കുന്നം കടയിക്കാവളവിന് സമീപം മെണ്ണടുക്കുന്ന ഭാഗത്ത് കുഴിച്ചിെട്ടങ്കിലും സംഭവം പുറത്തറിയുമെന്ന ഭീതിയിൽ പിന്നീട് അവിടെനിന്ന് മൃതദേഹം എടുത്ത് സമീപത്തുതന്നെ എക്സ്കവേറ്റർ ഉപയോഗിച്ച് ആറടിയോളം താഴ്ചയിൽ കുഴിച്ചുമൂടുകയായിരുന്നു. ഇൗസമയം, മകളെ കാണാനില്ലെന്ന് കാണിച്ച് മാതാവ് പൊലീസിൽ പരാതി നൽകി. എന്നാൽ, മാതാവിെൻറ മൊഴികളിൽ വൈരുധ്യം തോന്നിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഇവർ തന്നെയാണ് കൊലപാതക വിവരം വെളിപ്പെടുത്തിയത്. കാമുകന്മാരുമൊത്തുള്ള ജീവിതത്തിന് മകൾ തടസ്സമാവുമെന്ന് കരുതിയാണ് കൊലക്ക് കൂട്ടുനിന്നതെന്നാണ് മൂന്നാം പ്രതിയായ മാതാവ് പൊലീസിന് നൽകിയ മൊഴി. പ്രതികളുമൊത്ത് പൊലീസ് എത്തി മണിക്കൂറുകളോളമെടുത്താണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കളാരും സ്വീകരിക്കാതെ വന്നതോടെ ചോറ്റാനിക്കര പഞ്ചായത്ത് അധികൃതർ ഏറ്റെടുത്ത് സംസ്കാരം നടത്തുകയായിരുന്നു. കരുണ കാണിക്കണമെന്ന് പ്രതികൾ മൂന്നുപേരും കോടതിയിൽ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.