കാക്കനാട്: ഗർഭപാത്രം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കാക്കനാട് സൺറൈസ് ആശുപത്രിക്ക് സംസ്ഥാന സർക്കാറിെൻറ അംഗീകാരം. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. ഗർഭപാത്രം മാറ്റിവെക്കൽ ശസ്ത്രക്രിയ ലാപറോസ്കോപിക് സർജൻ ഡോ. ഹഫീസ് റഹ്മാെൻറ നേതൃത്വത്തിലാണ് നടക്കുന്നത്. ഹൃദയം മാറ്റിെവക്കൽ ശസ്ത്രക്രിയക്ക് കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. ഇ.വി. ജോൺ നേതൃത്വം നൽകും. ഗർഭപാത്ര സംബന്ധമായ പ്രശ്നങ്ങൾ മൂലം നിരവധി സ്ത്രീകൾക്ക് ഗർഭധാരണം നടക്കാതെ വരുന്നുണ്ട്. വാടക ഗർഭപാത്രത്തിെൻറ സഹായത്തോടെയാണ് ഇപ്പോൾ ഗർഭധാരണം നടക്കുന്നത്. ഇതിൽനിന്നുള്ള മാറ്റമാണ് ഗർഭപാത്രം മാറ്റിെവക്കൽ ശസ്ത്രക്രിയയിലൂടെ സാധ്യമാകുന്നത്. കുട്ടികളില്ലാതെ വിഷമിക്കുന്ന ആയിരക്കണക്കിന് സ്ത്രീകൾക്ക് ശസ്ത്രക്രിയ വലിയ അനുഗ്രഹമായിരിക്കുമെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. കെ.ആർ. പ്രതാപ്കുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സൺറൈസ് ഗ്രൂപ് ആശുപത്രി ചെയർമാൻ ഡോ. ഹഫീസ് റഹ്മാൻ, മെഡിക്കൽ ഡയറക്ടർ ഡോ. കെ.ആർ. പ്രതാപ്കുമാർ, കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. ഇ.വി. ജോൺ, കാർഡിയോളജിസ്റ്റ് ഡോ. എൻ. ബാലകൃഷ്ണൻ, ജനറൽ മാനേജർ കോർപറേറ്റ് റിലേഷൻസ് മുഹമ്മദ് റിയാസ്, ജനറൽ മാനേജർ ഓപറേഷൻസ് പൂജ അജിത് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.