കോതമംഗലം: ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലേക്ക് പുതിയ മൊബിലൈസിങ് സ്കൂബ വാഹനം അനുവദിച്ചതായി ആൻറണി ജോൺ എം.എൽ.എ. നിലവിൽ എറണാകുളം-, ഇടുക്കി ജില്ലകളിലെ അപകട സ്ഥലങ്ങളിൽ സഹായം കൂടുതലും എത്തുന്നത് കോതമംഗലം സ്റ്റേഷനിൽനിന്നാണ്. 2016--17 വർഷത്തിൽ മാത്രം 60 അപകടങ്ങളാണ് കോതമംഗലം ഫയർ സ്‌റ്റേഷൻ കൈകാര്യം ചെയ്തത്. ഇതിൽ 12 എണ്ണം കോതമംഗലത്ത് മാത്രമായിരുന്നു. കോതമംഗലത്തിെൻറ ഭൂപ്രകൃതി അനുസരിച്ച് വനമേഖലയിലടക്കം ഫയർ ഫോഴ്സിെൻറ വലിയ വാഹനങ്ങൾ എത്താൻ പ്രയാസമാണ്. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് എം.എൽ.എ മുഖ്യമന്ത്രിയെ നേരിൽകണ്ട് പുതുതായി അനുവദിക്കുന്ന മൊബിലൈസിങ് സ്കൂബ വാഹനങ്ങളിൽ ഒന്ന് കോതമംഗലം സ്റ്റേഷന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി നൽകിയ ഉറപ്പിെൻറ ഭാഗമായി മൂന്ന് മാസങ്ങൾക്ക് മുമ്പ് വെള്ളത്തിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലുള്ള റബർ ഡിങ്കി ബോട്ട് നൽകി. അഞ്ച് മൊബിലൈസിങ് സ്കൂബ വാഹനങ്ങളാണ് സംസ്ഥാനത്ത് അനുവദിച്ചത്. നാല് വാഹനങ്ങളും ജില്ല ഓഫിസുകളിലാണ് അനുവദിച്ചത്. നിലവിൽ ഒമ്പത് സ്കൂബ ഡൈവേഴ്സ് കോതമംഗലം ഫയർ സ്റ്റേഷനിൽ ഉണ്ട്. രക്ഷാപ്രവർത്തനത്തിന് എത്തുന്ന ഫയർ ഫോഴ്സ് ജീവനക്കാർ നിലവിൽ വലിയ വാഹനത്തിെൻറ മുകളിൽ ബോട്ട് കെട്ടിെവച്ചായിരുന്നു രക്ഷാപ്രവർത്തനങ്ങൾക്ക് പോയിരുന്നത്. അത്യാധുനിക അഞ്ച് സ്കൂബ സെറ്റും ഉപകരണങ്ങളും സ്റ്റേഷനിൽ ഉണ്ട്. ഈ ഉപകരണങ്ങൾ പുതിയ മൊബിലൈസിങ് സ്കൂബ വാഹനത്തിൽ സൂക്ഷിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.