ഗെസ്​റ്റ്​ ​െലക്ചറർ ഒഴിവ്​

മൂവാറ്റുപുഴ: നിർമല കോളജിലെ സുവോളജി വിഭാഗത്തിൽ െഗസ്റ്റ് െലക്ചറർ ഒഴിവുണ്ട്. താൽപര്യമുള്ളവർ ഇൗ മാസം 15-ന് മുമ്പ് ഓഫിസിൽ അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. െകട്ടിട നികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർവകക്ഷി യോഗം മൂവാറ്റുപുഴ: നഗരസഭ അശാസ്ത്രീയമായ രീതിയിൽ മുൻകാല പ്രാബല്യത്തോടെ വർധിപ്പിച്ച കെട്ടിട നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മർച്ചൻറ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു. 2013-14 മുതലുള്ള കെട്ടിട നികുതി യഥാസമയങ്ങളിൽ അടച്ചിരിെക്ക മുൻകാല പ്രാബല്യത്തോടെ കെട്ടിടനികുതി വർധിപ്പിക്കുന്നത് അശാസ്ത്രീയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ നിവേദനം നൽകിയെങ്കിലും അനുകൂല നടപടി കൈക്കൊണ്ടില്ല. വീണ്ടും നിവേദനം നൽകാൻ സർവകക്ഷി യോഗം തീരുമാനിച്ചു. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ ഹർത്താലടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. അസോസിയേഷൻ പ്രസിഡൻറ് അജ്മൽ ചക്കങ്ങൽ, ജനറൽ സെക്രട്ടറി ഗോപകുമാർ, വൈസ് പ്രസിഡൻറ് ഒ.വി. ബാബു, സെക്രട്ടറി പി.യു. ശംസുദ്ദീൻ, മുനിസിപ്പൽ കൗൺസിലർമാരായ അബ്ദുസ്സലാം, സി.എം. ഷുക്കൂർ, പ്രേംചന്ദ്, ജയ്സൺ തോട്ടത്തിൽ, മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് കെ.എം. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴ േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജിവെച്ചു മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ബേബി രാജിെവച്ചു. യു.ഡി.എഫ് മുൻ ധാരണ പ്രകാരമാണ് രാജി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണന് ചുമതല കൈമാറി. 13 അംഗ ഭരണസമിതിയിൽ ഭരണപക്ഷത്ത് കോൺഗ്രസ്- നാല്, കേരള കോൺഗ്രസ് എം- മൂന്ന്, കേരള കോൺഗ്രസ് (ജേക്കബ്)- ഒന്ന്, പ്രതിപക്ഷത്ത് സി.പി.എം- മൂന്ന്, സി.പി.ഐ- രണ്ട് എന്നിങ്ങനെയാണ് കക്ഷി നില. കേരള കോൺഗ്രസ് എമ്മിലെ രണ്ടുപേർ ജനാധിപത്യ കേരള കോൺഗ്രസുമായി സഹകരിക്കുന്നവരാണ്. യു.ഡി.എഫ് ധാരണപ്രകാരം ആദ്യ രണ്ടുവർഷം കോൺഗ്രസിലെ മേരി ബേബിയും തുടർന്ന് രണ്ടുവർഷം കല്ലൂർക്കാട് ഡിവിഷനിൽനിന്ന് മത്സരിച്ച കേരള കോൺഗ്രസ് എമ്മിലെ ലിസി ജോളിയും അവസാന ഒരുവർഷം കേരള കോൺഗ്രസ് (ജേക്കബ്)ലെ ജാൻസി ജോർജുമാണ് പ്രസിഡൻറ് സ്ഥാനം വഹിക്കേണ്ടത്. വൈസ് പ്രസിഡൻറ് സ്ഥാനം ഒന്നര വർഷം കേരള കോൺഗ്രസിലെ ചിന്നമ്മ ഷൈനും തുടർന്ന് രണ്ടുവർഷം കോൺഗ്രസിലെ പായിപ്ര കൃഷ്ണനും അവസാന ഒന്നര വർഷം കോൺഗ്രസിലെ സുഭാഷ് കടക്കോടിനുമാണ് ധാരണ. നിലവിലെ പ്രസിഡൻറ് സ്ഥാനാർഥി ലിസി ജോളി ജനാധിപത്യ കേരള കോൺഗ്രസുമായി സഹകരിക്കുകയാണ്. ഇക്കാരണത്താൽ മാണി ഗ്രൂപ്പിലെതന്നെ മറ്റൊരംഗത്തി​െൻറ സഹകരണക്കുറവും നിലവിലുണ്ട്. ഇൗ സാഹചര്യത്തിൽ പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കുകയെന്നത് യു.ഡി.എഫിന് വെല്ലുവിളിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.