പി.കെ. ബാബുരാജ് സി.പി.ഐ മണ്ഡലം സെക്രട്ടറി

മൂവാറ്റുപുഴ: പേഴക്കാപ്പിള്ളിയില്‍ നടന്ന സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം സമ്മേളനം സമാപിച്ചു. പി.കെ. ബാബുരാജിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ല സെക്രട്ടറി പി. രാജു, അസി. സെക്രട്ടറി കെ.എം. ദിനകരന്‍, സംസ്ഥാന കണ്‍ട്രോള്‍ കമീഷൻ അംഗം ഇ.എ. കുമാരന്‍, ജില്ല എക്സി. അംഗങ്ങളായ കെ.എന്‍. സുഗതന്‍, മുൻ എം.എല്‍.എ ബാബു പോള്‍, എന്‍. അരുണ്‍, എല്‍ദോ എബ്രഹാം എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങൾ: പി.കെ. ബാബുരാജ്, ടി.എം. ഹാരിസ്, വിന്‍സണ്‍ ഇല്ലിക്കല്‍, ടി.ജി. സലീംകുമാര്‍, ജോളി പൊട്ടക്കല്‍, ഇ.കെ. സുരേഷ്, കെ.എ. സനീര്‍, വി.എം. തമ്പി, വി.എം. നവാസ്, സീന ബോസ്, എം.വി. സുഭാഷ്, പി.ജി. ശാന്ത, എം.കെ. അജി, കെ.എ. നവാസ്, അനിത റെജി, കെ.ജി. സത്യന്‍, പി.എന്‍. മനോജ്, മേജോ ജോര്‍ജ്, എന്‍.പി. പോള്‍, പി.വി. ജോയി, കെ.ഇ. ഷാജി, ജി. രാകേഷ്, കെ.കെ. ശ്രീകാന്ത്, ഷാജി അലിയാര്‍, വി.കെ. മണി. ബാബുരാജ് മൂന്നാം തവണയാണ് മണ്ഡലം സെക്രട്ടറിയാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.