ഹരിത നിയമാവലി: പ്രധാന ആഘോഷങ്ങൾക്കെല്ലാം ബാധകമാക്കും -കലക്ടർ കാലടി: തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ നടപ്പാക്കിയ ഹരിത നിയമാവലി മാതൃക ആലുവ ശിവരാത്രി ഉൾപ്പെടെ ജില്ലയിലെ പ്രധാന ആഘോഷങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീപാർവതി ദേവിയുടെ നടതുറപ്പ് മഹോത്സവ ആഘോഷങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത നിയമാവലി വൻ വിജയമായതിെൻറ വെളിച്ചത്തിലാണ് കലക്ടറുടെ പ്രഖ്യാപനം. ശുചിത്വ പരിപാലന പ്രവർത്തനം വിലയിരുത്താൻ എത്തിയ അദ്ദേഹം ക്ഷേത്രപരിസരം പരിശോധിച്ചു. നടവഴികളും ഉത്സവത്തോടനുബന്ധിച്ച് വിപണന മേള നടക്കുന്ന പ്രദേശങ്ങളും സന്ദർശിച്ചശേഷം ക്ഷേത്ര ട്രസ്റ്റിെൻറ കീഴിലെ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെൻററിൽ ശേഖരിച്ച മാലിന്യം തരംതിരിച്ച് സൂക്ഷിക്കുന്നവിധവും അദ്ദേഹം നിരീക്ഷിച്ചു. ക്ഷേത്ര കവാടത്തിൽ ശുചിത്വ പരിപാലന യജ്ഞത്തിെൻറ ആശയപ്രചാരകരായ അങ്കമാലി എസ്.സി.എം.എസ് കോളജിലെ വിദ്യാർഥികൾ ഗാർഡ് ഓഫ് ഓണർ നൽകി. ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻറ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, സെക്രട്ടറി പി.ജി. സുധാകരൻ, വൈസ് പ്രസിഡൻറ് എൻ. ശ്രീകുമാർ, ജോയൻറ് സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗം എം.കെ. കലാധരൻ, സ്ഥിരം സമിതി അധ്യക്ഷ എൻ.സി. ഉഷാകുമാരി, ശുചിത്വ കൺവീനർ കെ.കെ. ബാലചന്ദ്രൻ, നാടിനൊപ്പം നന്മക്കൊപ്പം ശുചിത്വ പരിപാലനം സാങ്കേതിക ഉപദേഷ്ടാവ് ജോസ് ജോസ് മൂഞ്ഞേലി, ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ സിജു തോമസ്, ഹരിത കേരളം ജില്ല കോഓഡിനേറ്റർ സുജിത്ത് കരുൺ, എസ്.സി.എം.എസ് വൈസ് ചെയർമാൻ പ്രഫ. പ്രമോദ് പി. തേവന്നൂർ, പ്രിൻസിപ്പൽ പ്രവീൺ സാൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.