ഡ്രഡ്​ജിങ്​ കോർപറേഷൻ സ്വകാര്യവത്​കരിക്കാൻ നീക്കമെന്ന്​

മട്ടാഞ്ചേരി: പൊതുമേഖല കമ്പനിയായ ഡ്രഡ്ജിങ് കോർപറേഷൻ ഓഫ് ഇന്ത്യയെ സ്വകാര്യവത്കരിക്കാൻ നീക്കം നടക്കുന്നുവെന്നാരോപിച്ച് കൊച്ചിൻ പോർട്ട് സ്റ്റാഫ് യൂനിയൻ, സി.ഐ.ടി.യു എന്നിവയുടെ നേതൃത്വത്തിൽ മർക്കൈൻറൽ മറൈൻ ഡിപ്പാർട്ട്മ​െൻറിന് മുന്നിൽ ധർണ നടത്തി. പ്രതിവർഷം കോടികൾ ലാഭം ലഭിക്കുന്ന സ്ഥാപനമാണ് ഡി.സി.ഐ രാജ്യത്തെ തുറമുഖങ്ങളുടെയും നാവികത്താവളത്തിലേക്കുള്ള കപ്പൽ ചാലുകളും സഞ്ചാരയോഗ്യമാക്കുന്നതിനാണ് ഡി.സി.ഐ പ്രവർത്തിക്കുന്നത്. ഡി.സി.ഐ വിറ്റ് 1400 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. അയ്യായിരത്തോളം കോടി രൂപ വിലമതിക്കുന്ന ഡ്രഡ്ജറുകളും വസ്തുക്കളുമാണ് 1400 കോടിക്ക് വിൽക്കുന്നതെന്ന് തൊഴിലാളി സംഘടനകൾ ആരോപിച്ചു. മുൻ രാജ്യസഭാംഗം കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. സി.ഡി. നന്ദകുമാർ അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂനിയൻ നേതാക്കളായ ബാലഗോപാൽ, കുര്യച്ചൻ, അൻജു, പി. കൃഷ്ണദാസ്, എസ്.എസ്. അനിൽ, എൽ.എഫ്. മുഹമ്മദ്, വി.കെ. സുരേന്ദ്രൻ, ഹുസൈൻ കോയ, വി.വി. സീത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.