ത്രിദിന ദേശീയ ശാസ്​ത്രസഭക്ക് തുടക്കം

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല രജത ജൂബിലിയുടെ ഭാഗമായി സംസ്കൃത വ്യാകരണ വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന ത്രിദിന ദേശീയ ശാസ്ത്രസഭക്ക് തുടക്കമായി. വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. വ്യാകരണ വിഭാഗം മേധാവി ഡോ. എം. മണിമോഹനൻ അധ്യക്ഷത വഹിച്ചു. ഡോ. കെ. ചന്ദ്രശേഖരൻ നായർ, ഡോ. വി.ആർ. മുരളീധരൻ, ഡോ. കെ. യമുന, ഡോ. എം.വി. നടേശൻ എന്നിവർ സംസാരിച്ചു. ശാസ്ത്രസഭയിൽ ദേശീയതലത്തിൽ പ്രഗല്ഭരായ അമ്പതോളം പണ്ഡിതർക്ക് പുറെമ ഗവേഷകരും വിദ്യാർഥികളും പങ്കെടുക്കുന്നു. ബഹുശാസ്ത്ര പണ്ഡിതനായ ഡോ. വി. രാമകൃഷ്ണ ഭട്ടാണ് ദേശീയ ശാസ്ത്രസഭക്ക് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.