നെട്ടൂർ: കുമ്പളത്ത് ശാന്തിതീരം പൊതുശ്മശാനത്തിന് സമീപം കായൽതീരത്ത് പ്ലാസ്റ്റിക് വീപ്പയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന് മറ്റ് കൊലപാതകങ്ങളുമായി സമാനതകളേറെ. മാസങ്ങൾക്കുമുമ്പ് നെട്ടൂർ കായലിൽ യുവാവിെൻറ മൃതദേഹം ചളിനിറഞ്ഞ ഭാഗത്തായാണ് കണ്ടെത്തിയിരുന്നത്. കായലിലെ വേലിയേറ്റത്തിെൻറയും ഇറക്കത്തിെൻറയും ഗതിക്കനുസരിച്ച് ഈ ഭാഗത്ത് ചളി വളരെ കൂടുതലായാണ് അടിയുന്നത്. വീപ്പ ഭാരത്തോടുകൂടി ചളിയിലാകുമ്പോൾ പുറത്തുവരാതെ പുതഞ്ഞുകിടക്കും എന്ന കണക്കുകൂട്ടലിലാകണം കൊലപാതകം നടത്തിയവർ ഈ സ്ഥലംതന്നെ തെരഞ്ഞെടുക്കാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു. നെട്ടൂരിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കായലിൽ പൊങ്ങിയപ്പോൾ കൊലപാതകവുമായി ബന്ധമുള്ളവർ പ്രദേശത്തുണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇവിടെയും പ്രദേശത്തെപ്പറ്റി വ്യക്തമായ ധാരണയുള്ളവർ കൊലപാതകത്തിൽ ഉൾപ്പെടാനാണ് സാധ്യതയെന്നും ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളെ കാണാതായതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്റ്റേഷനുകളിൽ ലഭിച്ചിട്ടുള്ള പരാതികളുടെ വിവരം ശേഖരിച്ചശേഷം പ്രധാന തെളിവായ അരഞ്ഞാണം, ആശുപത്രികളിൽ രണ്ടുവർഷത്തിനുള്ളിൽ ഇടത് കണങ്കാലിൽ ഓപറേഷൻ നടത്തിയ 30 വയസ്സുള്ള സ്ത്രീകളുടെ വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.