വിവാദത്തിന്​ വിരാമം; യുവതിയുടെ മൃതദേഹം പോസ്​റ്റ്​മോർട്ടം ചെയ്​തു

ഹരിപ്പാട്: തൂങ്ങിമരിച്ച യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ ഖബറടക്കിയ സംഭവവുമായി ബന്ധപ്പെട്ട വിവാദത്തിന് പരിസമാപ്തി. റവന്യൂ-പൊലീസ് അധികൃതരും ജനപ്രതിനിധികളും മതപണ്ഡിതരും തമ്മിലെ ചർച്ചയെ തുടർന്ന്, ബുധനാഴ്ച രാവിലെ പല്ലന മുസ്ലിം ജമാഅത്ത് ഖബർസ്ഥാൻ വളപ്പിലാണ് പോസ്റ്റ്മോർട്ടം നടന്നത്. ധാരണ പ്രകാരം ഒൗദ്യോഗിക വാഹനമില്ലാതെ മഫ്തിയിലാണ് ഫോറൻസിക് സർജനും പൊലീസുകാരും എത്തിയത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് നാലിനാണ് പല്ലന പുത്തൻ പൊറുതിയിൽ ഇർഷാദി​െൻറ ഭാര്യ ഷക്കീലയെ (33) മാതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പരാതി ഇല്ലാത്തതിനെ തുടർന്ന് മൃതദേഹം ഖബറടക്കുകയായിരുന്നു. എന്നാൽ, വിവാഹം ചെയ്ത് ഏഴ് വർഷത്തിനുള്ളിലാണ് മരണമെങ്കിൽ പോസ്റ്റ്മോർട്ടം അനിവാര്യമാണെന്ന നിലപാട് പൊലീസും ജില്ല ഭരണകൂടവും വ്യക്തമാക്കിയതോടെയാണ് പ്രശ്നം വിവാദമായത്. പ്രതിപക്ഷ നേതാവും സ്ഥലം എം.എൽ.എയുമായ രമേശ് ചെന്നിത്തല മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രശ്ന പരിഹാരത്തിന് മുൻകൈ എടുത്തു. ഹരിപ്പാട് റെസ്റ്റ് ഹൗസിൽ ചൊവ്വാഴ്ച നടന്ന യോഗത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കലക്ടർ ടി.വി. അനുപമ, ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ, ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, ഹാമിദ് കോയ തങ്ങൾ എന്നിവരെ ചുമതലപ്പെടുത്തി. ജമാഅത്ത് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് തുടങ്ങിയവരടക്കമുള്ളവർ പങ്കെടുത്തു. ഭാര്യെയയും മക്കെളയും കൊണ്ടുപോകാൻ വിസയുമായാണ് യുവതിയുടെ ഭർത്താവ് ഗൾഫിൽനിന്ന് എത്തിയത്. എന്നാൽ, വീട്ടിലെത്തിയ ശേഷം വിവരമറിയിച്ചാൽ മതിയെന്ന് കരുതി അത് പുറത്ത് പറഞ്ഞില്ല. കലക്ടറെ വിസ കാണിച്ച ഇർഷാദ് ദുഃഖമടക്കാനാകാതെ പൊട്ടിക്കരയുകയായിരുന്നു. തൃക്കുന്നപ്പുഴ എസ്.െഎ അനുമതി തന്നശേഷമാണ് ഖബറടക്ക നടപടി സ്വീകരിച്ചതെന്ന് പല്ലന മുസ്ലിം ജമാഅത്ത് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രശ്നം രമ്യമായി പരിഹരിക്കാൻ തീരുമാനമെടുത്ത എല്ലാവരോടും പ്രസിഡൻറ് സി.എച്ച്. സാലി, വൈസ് പ്രസിഡൻറ് എം.ബി. സജി, ജന. സെക്രട്ടറി വി.കെ.പി സാലി എന്നിവർ നന്ദി രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.