ചികിത്സ സമ്പ്രദായങ്ങളുടെ ഫലപ്രാപ്തി ശാസ്ത്രീയമായി വിലയിരുത്തണം-- ഡോ. പി.എന്‍.എന്‍. പിഷാരടി കൊച്ചി: അവകാശവാദങ്ങളുടെ പിന്നാലെ പോകാതെ ചികിത്സ സമ്പ്രദായങ്ങളുടെ ഫലപ്രാപ്തി ശാസ്ത്രീയമായി വിലയിരുത്തണമെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കേരള ചാപ്റ്റര്‍ മുന്‍ പ്രസിഡൻറ് ഡോ. പി.എന്‍.എന്‍. പിഷാരടി. പ്രതിരോധ മരുന്നുകളുടെ ആവശ്യകത സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ അട്ടിമറിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നത്. വിദ്യാഭ്യാസവും അറിവും ഉള്ളവര്‍പോലും ഇതിനിരയാകുന്നു. പ്രതിരോധമരുന്നുകള്‍ കുട്ടികള്‍ക്ക് നല്‍കേണ്ടത് രക്ഷിതാക്കളുടെയും സര്‍ക്കാറിെൻറയും ധാര്‍മികവും നിയമപരവുമായ കടമയായി മാറിയില്ലെങ്കില്‍ ഡിഫ്തീരിയ മരണം ഇനിയും ആവര്‍ത്തിക്കും. വാക്‌സിനുകളുടെ പ്രിന്‍സിപ്പല്‍ നളിനകുമാരി അധ്യക്ഷത വഹിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിജാസ് ജ്യുവല്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ സോണി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ദേശീയ ശില്‍പശാല നാളെ കൊച്ചി: 'എലിമിനേഷന്‍ ഓഫ് ബോണ്ടഡ് ലേബര്‍ സിസ്റ്റം' വിഷയത്തില്‍ കൊച്ചിയില്‍ വെള്ളിയാഴ്ച ദേശീയ ശില്‍പശാല നടക്കും. കലൂര്‍ ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെൻററില്‍ രാവിലെ 11ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗം ജസ്റ്റിസ് ഡി. മുരുഗേശന്‍, ഡയറക്ടര്‍ ഡോ.സഞ്ജയ് ദുബെ എന്നിവര്‍ പ്രഭാഷണം നടത്തും. 11.40-ന് ജസ്റ്റിസ് ഡി. മുരുഗേശെൻറ അധ്യക്ഷതയില്‍ നടക്കുന്ന ടെക്‌നിക്കല്‍ സെഷനില്‍ കേന്ദ്ര തൊഴില്‍ -എംപ്ലോയ്മെൻറ് മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ രജിത് പുനാനി, സംസ്ഥാന സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പ് ലേബര്‍ കമീഷണര്‍ കെ.ബിജു എന്നിവര്‍ 'ബോണ്ടഡ് ലേബര്‍' വിഷയം അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.