കിഴക്കമ്പലം: പഞ്ചായത്തിൽനിന്ന് ആട്ഗ്രാമം പദ്ധതിയിൽപെടുത്തി വിതരണം ചെയ്ത ആടുകൾ കൂട്ടത്തോടെ ചാവുന്നതായി പരാതി. കഴിഞ്ഞ ദിവസങ്ങളിലാണ് പഞ്ചായത്തിെൻറ നേതൃത്വത്തിൽ രണ്ട്, എട്ട്, പത്ത്, 13 വാർഡുകളിൽ ആട് വിതരണം നടത്തിയത്. വിലയുടെ പകുതി ഉപഭോക്താവും പകുതി പഞ്ചായത്തുമാണ് നൽകുന്നത്. വിതരണം ചെയ്തവയിൽ എഴുപതിൽപരം ആടുകൾ ചത്തതായി നാട്ടുകാർ പറഞ്ഞു. പട്ടാമ്പിയിൽ നിന്നാണ് ആടുകളെ വാങ്ങിയത്. ആടുകൾ കൂട്ടത്തോടെ ചാവുന്നത് കർഷകരിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. തളർന്ന് നിൽക്കുന്ന ആടുകൾക്ക് ജലദോഷവും തുമ്മലും അനുഭപ്പെടുകയും വയർ വീർക്കുകയും ചെയ്യുകയാണ്. മറ്റു ആടുകൾക്കും അസുഖം പകരുമോ എന്ന ആശങ്കയാണ് നാട്ടുകാർക്ക്. ഒന്നാം ഘട്ടം എന്നനിലയിൽ നൂറ്റമ്പതിൽപരം ആടുകളെയാണ് വിതരണം ചെയ്തത്. പട്ടാമ്പിയിൽനിന്ന് വെയിലത്ത് യാത്രചെയ്ത് വന്നതുകൊണ്ടുണ്ടായ തളർച്ചയും പനിയും മൂലമാണ് ആടുകൾ ചാവുന്നത് എന്ന് കിഴക്കമ്പലത്തെ വെറ്ററിനറി ഡോക്ടർ വർഗീസ് മാത്യു പറഞ്ഞു. ഇത് പടരാനുള്ള സാധ്യതയില്ലന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.