കൊച്ചി: പകൽ സർവിസ് നടത്തുന്ന ട്രെയിനുകളിലെ എല്ലാ ബോഗിയിലും മൊബൈൽ ഫോൺ ചാർജിങ് യൂനിറ്റുകൾ സ്ഥാപിക്കുമെന്ന് സീനിയർ റെയിൽവേ ഡിവിഷനൽ എൻജിനീയർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്ടിങ് പ്രസിഡൻറ് പി. മോഹനദാസിെൻറ ഉത്തരവിലാണ് നടപടി. പരശുറാം, ഏറനാട്, ജനശതാബ്ദി ട്രെയിനുകളിൽ എ.സി കോച്ചുകളിലൊഴികെ ചാർജിങ് സോക്കറ്റ് ഇല്ലെന്നാണ് കൊച്ചി നഗരസഭ കൗൺസിലർ തമ്പി സുബ്രഹ്മണ്യൻ നൽകിയ പരാതി. കമീഷെൻറ നിർദേശപ്രകാരം ഫോൺ ചാർജിങ് യൂനിറ്റുകളുടെ നിർമാണം ആരംഭിച്ചതായി സീനിയർ ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.