പള്ളിക്കര: ബി.പി.സി.എൽ കൊച്ചിൻ റിഫൈനറിയുടെ ചാലിക്കര ഭാഗത്ത് പുതിയ പ്ലാൻറ് നിർമിക്കാനുള്ള നീക്കത്തിൽ വ്യാപക പ്രതിഷേധം. നിലവിൽ സൾഫർ പ്ലാൻറിെൻറയും എയർ പ്രോഡക്റ്റ് കമ്പനിയുടെയും മലിനീകരണംമൂലം ദുരിതമനുഭവിക്കുന്നതിനിെടയാണ് പുതിയ പ്ലാൻറ് നിർമാണ നീക്കം. ചാലിക്കര ഗേറ്റിന് മുന്നിൽ നടത്തിയ സമരം പഞ്ചായത്ത് അംഗം വിദ്യാധരൻ ഉദ്ഘാടനംചെയ്തു. പോൾസൺ പാലക്കാട്ട് അധ്യക്ഷതവഹിച്ചു. ശശികല, ജെസി ഏലിയാസ്, ചിന്നമ്മ ശശി, അയ്യപ്പൻകുട്ടി, ഗിരിജ രാജൻ, സിന്ധു സുഭാഷ് എന്നിവർ സംസാരിച്ചു. സ്വകാര്യവ്യക്തിയുടെ മൂന്ന് ഏക്കറിൽ തീപിടിത്തം പള്ളിക്കര: കരിമുകൾ ജങ്ഷന് സമീപം പറമ്പിലെ കാടുകൾക്ക് തീപിടിച്ചു. സ്വകാര്യവ്യക്തിയുടെ മൂന്ന് ഏക്കറോളം വരുന്ന പറമ്പിലെ കാടുകൾക്കും പുല്ലിനുമാണ് ബുധനാഴ്ച ഉച്ചക്ക് 12ഒാടെ തീപിടിച്ചത്. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല. പട്ടിമറ്റം ഫയർഫോഴ്സിൽനിന്ന് ലീഡിങ് ഫയർമാൻ കെ.എച്ച്. ജതീഷ് കുമാർ, ഫയർമാൻ കെ.എ. ഉബാസ്, എം. മനു, ൈഡ്രവർ കെ.എം. ബിബി, ഹോം ഗാർഡുമാരായ ഷാജൻ തോമസ്, എം.വി. മോഹനൻ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി. കരിമുകൾ െപാലീസും സ്ഥലത്തെത്തി. ഫയർ ഫോഴ്സിെൻറയും െപാലീസിെൻറയും സമയോചിത ഇടപെടൽ തീ സമീപത്തെ വീടുകളിലേക്ക് പടരാതെ വൻ ദുരന്തം ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.