പൂർണത്രയീശ ക്ഷേത്രത്തിൽ നിവേദ്യ പാത്രങ്ങൾ മാറ്റിയെടുക്കാൻ അനുമതി

കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ നിവേദ്യവും പായസവും തയാറാക്കാനുപയോഗിക്കുന്ന പാത്രങ്ങളടക്കമുള്ളവ മാറ്റിയെടുക്കാൻ ഹൈകോടതിയുടെ അനുമതി. സ്റ്റൗവി​െൻറയും അടുപ്പി​െൻറയും അറ്റകുറ്റപ്പണി നടത്താനും ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകി. തൃപ്പൂണിത്തുറ സ്വദേശി എൽ. രാജേഷ് നാരായണൻ നൽകിയ ഹരജിയിലാണ് ഉത്തരവ്. ക്ഷേത്രം മേൽശാന്തി, അഭിഭാഷക കമീഷൻ എന്നിവരുടെ മേൽനോട്ടത്തിൽ പാത്രങ്ങൾ മാറ്റിയെടുക്കണമെന്നും ഇതിനുള്ള ചെലവ് വൃശ്ചികോത്സവത്തി​െൻറ വരവിലുള്ള നീക്കിയിരിപ്പിൽനിന്ന് എടുക്കാമെന്നും ഉത്തരവിൽ പറയുന്നു. അഭിഭാഷക കമീഷൻ രണ്ടാഴ്ചക്കകം ഇതിൽ റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.