'മെഷിനറി എക്​സ്​പോ 2018'ന്​ വെള്ളിയാഴ്​ച തുടക്കം

കൊച്ചി: വ്യവസായ വാണിജ്യ വകുപ്പി​െൻറ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'മെഷിനറി എക്സ്പോ 2018' 12 മുതൽ15 വരെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഇന്‍ഡസ്ട്രീസ് ആൻഡ് കോമേഴ്‌സ് ഡയറക്ടര്‍ കെ.എന്‍. സതീഷ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്‌സ്, കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണം, വസ്ത്ര നിർമാണം, പാക്കേജിങ്-ഫാര്‍മസ്യൂട്ടിക്കല്‍സ്, ജനറല്‍ എൻജിനീയറിങ്, ആയുര്‍വേദ- ഹെര്‍ബല്‍, പ്രിൻറിങ്, റബര്‍ ആൻഡ് പ്ലാസ്റ്റിക് എന്നീ മേഖലകളിലെ നൂതന യന്ത്രസാമഗ്രികളും സാങ്കേതികവിദ്യയും ലഭ്യമാക്കുകയാണ് എക്‌സ്‌പോയുടെ ലക്ഷ്യം. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 125ഓളം യന്ത്ര നിർമാതാക്കളും അംഗീകൃത വിതരണക്കാരും മേളയിൽ പങ്കെടുക്കും. നവസംരംഭകര്‍ക്കും നിലവിലെ സംരംഭകര്‍ക്കും വിദ്യാർഥികള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും സംരംഭ സഹായികള്‍ക്കും മേളയില്‍ പങ്കെടുക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യാം. സ്റ്റാളിന് 20,000 രൂപയാണ് വാടക. വാര്‍ത്തസമ്മേളനത്തില്‍ കെ.എസ്.െഎ.എ പ്രസിഡൻറ് എം.പി. മുഹമ്മദ് അഷ്‌റഫ്, ബിജു പി. എബ്രഹാം എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.