ഐ.എസ്‌.എം ഹദീസ്​​ സെമിനാർ

കൊച്ചി: മാനവികതയുടെ മഹത്വം ഉദ്ഘോഷിക്കുന്നതാണ്‌ പ്രവാചക അധ്യാപനങ്ങളെന്ന്‌ വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷ​െൻറ ഭാഗമായി ഐ.എസ്‌.എം ജില്ല സമിതി കുന്നുകരയിൽ സംഘടിപ്പിച്ച ഹദീസ് സെമിനാർ അഭിപ്രായപ്പെട്ടു. 'സച്ചരിത സമൂഹം: ആദർശവും പ്രയോഗവും' പ്രമേയത്തെ അടിസ്ഥാനമാക്കിയാണ്‌ സെമിനാർ സംഘടിപ്പിച്ചത്‌. വിസ്ഡം ഗ്ലോബൽ മിഷൻ ജില്ല ട്രഷറർ എൻ.കെ. ശംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഐ.എസ്‌.എം ജില്ല പ്രസിഡൻറ് ഗസ്നഫർ ആലുവ അധ്യക്ഷത വഹിച്ചു. വി.കെ. ഇബ്രാഹീം കുഞ്ഞ്‌ എം.എൽ.എ, കുന്നുകര ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഫ്രാൻസിസ്‌ തറയിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഫൈസൽ മൗലവി പുതുപ്പറമ്പ്‌, താജുദ്ദീൻ സ്വലാഹി, അബ്ദുല്ല ഇബ്നു മാഹീൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ക്വുർആൻ ഹദീഥ്‌ ലേണിങ് സ്കൂൾ വാർഷിക പൊതുപരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കെ.എസ്‌ സൗമി മോൾ ആലുവ, സിറാജുദ്ദീൻ കാഞ്ഞിരമറ്റം എന്നിവരെ സംഗമം അനുമോദിച്ചു. മുഹമ്മദ്‌ അലി കൊച്ചി, സൽമാനുൽ ഫാരിസി എന്നിവർ സമ്മാനദാനം നിർവഹിച്ചു. ഖമറുദ്ദീൻ സ്വാഗതവും അൻസാർ അടുവാശ്ശേരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.