ആലപ്പുഴ എഫ്​.സി.​െഎയിൽ ഇന്ന്​ അരിവാഗൺ എത്തും

ആലപ്പുഴ: മന്ത്രി പി. തിലോത്തമ​െൻറ ഇടപെടലിനെ തുടര്‍ന്ന്, ഏഴ് മാസത്തിനുശേഷം ആലപ്പുഴ എഫ്.സി.ഐ ഗോഡൗണില്‍ ചൊവ്വാഴ്ച അരിവാഗണ്‍ എത്തും. കഴിഞ്ഞ ഏഴ് മാസക്കാലമായി ചിങ്ങവനം, കുന്നന്താനം, മാവേലിക്കര എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്നാണ് ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളില്‍ അരിയും ഗോതമ്പും ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചിരുന്നത്. ആലപ്പുഴയില്‍ പലതവണ ടെൻഡറുകള്‍ ക്ഷണിച്ചെങ്കിലും കരാറുകാര്‍ എടുക്കാന്‍ തയാറായില്ല. മന്ത്രിയുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടന നേതാക്കളും എഫ്‌.സി.ഐ ഉദ്യോഗസ്ഥരും കരാറുകാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. അധ്യാപകർ ധർണ നടത്തി ആലപ്പുഴ: എൽ.ഡി.എഫി​െൻറ പ്രകടനപത്രികയിൽ പറഞ്ഞിരുന്ന പങ്കാളിത്ത പെൻഷൻ സംബന്ധിച്ച വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് അധ്യാപക സർവിസ് സംഘടന സമരസമിതി നേതൃത്വത്തിൽ അധ്യാപകർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി വി. മോഹൻദാസ് സമരം ഉദ്ഘാടനം ചെയ്തു. ജോയൻറ് കൗൺസിൽ ജില്ല പ്രസിഡൻറ് ജെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. സമരസമിതി ജില്ല കൺവീനർ പി.എസ്. സന്തോഷ് കുമാർ, എ.കെ.എസ്.ടി.യു ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ, നേതാക്കളായ എ.എ. ഷിറാസ്, ആർ. ബാലനുണ്ണിത്താൻ, ഡോ. പി.ഡി. കോശി, എസ്. അജയസിംഹൻ, ബീന ജോബിൻ കെ. ജോർജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.