ശുചിത്വ ബോധനയജ്ഞം ജില്ല പദയാത്രക്ക് സ്വീകരണം

മൂവാറ്റുപുഴ: ശുചിത്വ ബോധനയജ്ഞം ജില്ല പദയാത്രക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി. ഹരിതകേരള മിഷൻ, മിത്ര ധാം, രാജഗിരി കോളജ് ഔട്ട് റീച്ച്, ശുചിത്വ മിഷൻ, കൊച്ചിൻ ഷിപ്യാർഡ്, നോയൽ വില്ലാസ് എന്നിവരുടെ സഹകരണത്തോടെ ഇൗ മാസം ഒന്നിന് ആലുവയിൽനിന്ന് ആരംഭിച്ച ജില്ല പദയാത്രക്ക് മൂവാറ്റുപുഴ സോഷ്യൽ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 130 കവലയിൽ സ്വീകരണം നൽകി. മാസ് മൂവാറ്റുപുഴ പ്രസിഡൻറ് എ.എ. എബ്രഹാം അധ്യക്ഷത വഹിച്ചു. നഗരസഭ ചേയർപേഴ്സൻ ഉഷ ശശിധരൻ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ ജോഷി വർഗീസ്, ജാഥ കോഒാഡിനേറ്റർ ശാക്കിർ മൗലവി ആലുവ, നഗരസഭ കൗൺസിലർമാരായ ജിനു മടയ്ക്കേൽ, കെ.ബി. ബിനീഷ്കുമാർ, എൽദോ ബാബു വട്ടക്കാവിൽ, കെ.സി. ജോർജ്, ആർട്ടിസ്റ്റ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.