ആൽബർഷ്യൻ അന്താരാഷ്​ട്ര വിജ്ഞാന സമ്മേളനം തുടങ്ങി

കൊച്ചി: സ​െൻറ് ആൽബർട്സ് ഓട്ടോണമസ് കോളജി​െൻറ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി 10 ദിവസത്തെ അന്താരാഷ്ട്ര ആൽബർഷ്യൻ വിജ്ഞാന സമ്മേളനത്തിന് തുടക്കമായി. എം.ജി സർവകലാശാല പി.വി.സി ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. കോളജ് ചെയർമാൻ ഫാ. ആൻറണി അറക്കൽ , ഹൈദരാബാദ് സ​െൻറർ ഫോർ സെല്ലുലർ ആൻഡ് മോളിക്കുലർ ബയോളജിയിലെ ഡോ. ഇറ ബട്ട്നാഗർ, സാറ്റ് സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് ഡയറക്ടർ ഡോ. എം. ഹരികൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. എം.എൽ. ജോസഫ്, കോളജ് റിസർച് ഡീൻ ഡോ. ജെ. ജെയിംസൺ എന്നിവർ സംസാരിച്ചു. ഗവ. കരാറുകാര്‍ ട്രഷറിയിലേക്ക് മാര്‍ച്ച് നടത്തി കാക്കനാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഗവ. കരാറുകാര്‍ സിവില്‍ സ്റ്റേഷനിലെ ജില്ല ട്രഷറിയിലേക്ക് മാര്‍ച്ച് നടത്തി. ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സമരം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. കെ.എ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. നിര്‍മാണം പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും കരാറുകാര്‍ക്ക് കിട്ടിയ ചെക്ക് ട്രഷറി നിയന്ത്രണംമൂലം മാറിക്കിട്ടിയിട്ടില്ല. ചെറുകിട ക്വാറികള്‍ നിര്‍ത്തലാക്കിയതിനാല്‍ കരിങ്കല്ലും ലഭിക്കുന്നില്ല. മെറ്റല്‍, എം.സാൻഡ് എന്നിവക്ക് വന്‍കിട ക്വാറി ഉടമകള്‍ ക്ഷാമം സൃഷ്ടിച്ച് വില വര്‍ധിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക, നിര്‍മാണം യഥാസമയം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെവന്നാല്‍ കരാറുകാരെ കരിമ്പട്ടികയിൽ ഉള്‍പ്പെടുത്തി പിഴ ഈടാക്കാനുള്ള നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി ചെന്നിക്കര, ജോജി ജോസഫ്, പി.വി. സ്റ്റീഫന്‍, എം.പി. ജോര്‍ജ്, ജോണി പള്ളിപ്പാടന്‍ എന്നിവർ സംസാരിച്ചു. ചിത്രം............ er3 contractors ഗവ. കരാറുകാര്‍ ജില്ല ട്രഷറിയിലേക്ക് നടത്തിയ മാര്‍ച്ച് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുല്‍ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു er2 kalari ജില്ല കളരിപ്പയറ്റ് മത്സരത്തിൽ തുടർച്ചയായി മൂന്നാം തവണയും ഓവറോൾ കിരീടം നേടിയ ചുള്ളിക്കൽ ടി.എം.ഐ കളരി സംഘം അംഗങ്ങൾ പരിശീലകൻ ഉബൈദ് ഗുരുക്കൾക്കൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.