കേരളത്തി​െൻറ അറുപതിന്​ മാധ്യമത്തി​െൻറ 'മുദ്ര'

കൊച്ചി: അറുപത് പിന്നിട്ട മലയാളത്തി​െൻറ രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികളുടെ സംഭാവനകൾ പരിചയപ്പെടുത്തുന്ന 'മാധ്യമത്തി​െൻറ' പ്രത്യേക പതിപ്പ് 'മുദ്ര' പുറത്തിറങ്ങി. കൊച്ചിയിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ പ്രവാസി വ്യവസായിയും േകരളപ്രവാസി അസംബ്ലി അംഗവുമായ ഹബീബ് തയ്യിലിന് നൽകി എഴുത്തുകാരൻ സേതു പ്രകാശനം നിർവഹിച്ചു. മേയർ സൗമിനി ജയിൻ ചടങ്ങ് ഉദ്ഘാടനം െചയ്തു. സംരംഭകരെ ശത്രുക്കളായി കാണുന്ന പ്രവണതയാണ് േകരളത്തിൽ നിലനിൽക്കുന്നതെന്നും അതുകൊണ്ടാണ് ശക്തരായ പല സംരംഭകരും ഗൾഫ് നാടുകളിൽ തങ്ങളുടെ സംരംഭങ്ങൾ പടുത്തുയർത്തിയതെന്നും സേതു പറഞ്ഞു. സംരംഭകർക്ക് േകരളത്തിൽതന്നെ സ്വന്തം സംരംഭം വിജയിപ്പിക്കാൻ സാഹചര്യം ഉണ്ടാവണം. ലളിതവത്കരണത്തി​െൻറ പേരിൽ ജീവിതത്തെ സങ്കീർണമാക്കുന്ന നടപടിയാണ് ഭരണകൂടങ്ങൾ പിന്തുടരുന്നത്. ജി.എസ്.ടിയും ആധാറുമെല്ലാം ഇതിനുദാഹരണങ്ങളാണ്. മുദ്ര പരിചയപ്പെടുത്തുന്ന വിജയകഥകൾ വരും തലമുറക്ക് വിലപ്പെട്ട പാഠങ്ങളാണെന്ന് സേതു പറഞ്ഞു. മാധ്യമം എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പീരിയോഡിക്കൽസ് എഡിറ്റർ മുസഫർ അഹമ്മദ് മുദ്ര പരിചയപ്പെടുത്തി. മരട് നഗരസഭ അധ്യക്ഷ സുനില സിബി ആശംസ അറിയിച്ചു. മാധ്യമം പരസ്യവിഭാഗം മാർക്കറ്റിങ് മാനേജർ കെ. ജുനൈസ് സ്വാഗതവും റീജനൽ മാനേജർ എം.ജെ. ബൽത്തസർ ജോസഫ് നന്ദിയും പറഞ്ഞു. എഴുത്തുകാരായ തനൂജ ഭട്ടതിരി, ഫ്രാൻസിസ് നറോണ, ചലച്ചിത്ര നിർമാതാവ് പ്രദീപ് ജി. നായർ, അഡ്വ. ടി.പി.എം. ഇബ്രാഹിംഖാൻ, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, അഫ്സൽ (പർവീൻ ഗ്രൂപ്), സലീം മുസ്തഫ (എവർഗ്രീൻ ഗ്രൂപ് എം.ഡി), അസീസ് എടവനക്കാട്, സഞ്ചു മുഹമ്മദ് (ഇ.കെ.കെ ഗ്രൂപ്), വി.കെ. അബ്ദുൽ അസീസ് (സീഗൾസ്, ജിദ്ദ), എം.എസ്.എസ് എറണാകുളം ജില്ല പ്രസിഡൻറ് എൻജിനീയർ സലീം, മനാറ കെയർ മാനേജിങ് പാർട്ണർ ഡോ. എം.എസ്. അനസ്, റിട്ട. എസ്.പി ഷംസു ഇല്ലിക്കൽ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.