ഹോട്ടലുകളിൽ മോഷണം; 8000 രൂപ കവർന്നു

മൂവാറ്റുപുഴ: കല്ലൂർക്കാട് രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. എണ്ണായിരം രൂപ കവർന്നു. ബെസ്റ്റ് ഹോട്ടൽ, മാവേലി സ്റ്റോറിന് സമീപമുള്ള ടീ ഷോപ്പ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. ടീ ഷോപ്പി​െൻറ ജനൽ കട്ടിള പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന 8000 രൂപ കവർന്നു. ബെസ്റ്റ് ഹോട്ടലി​െൻറ ഓട് പൊളിച്ച് അകത്തു കടെന്നങ്കിലും ഒന്നും കൊണ്ടുപോയിട്ടില്ല. കല്ലൂർക്കാട് പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.